ചന്ദ്രയാൻ രണ്ട് ചന്ദ്രനിലേക്ക്; ഉപഗ്രഹത്തെ ലൂണാർ ട്രാൻസ്ഫർ ട്രജക്ടറിയിലേക്ക് വിജയകരമായി മാറ്റി
ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. സെപ്റ്റംബർ രണ്ടിനായിരിക്കും വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്.
ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ട് ഭൂകേന്ദ്രീകൃത ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ന് പുലർച്ചെ 2:21നാണ് ചന്ദ്രയാൻ രണ്ടിനെ ലൂണാർ ട്രാൻസ്ഫർ ട്രജക്ടറിയിലേക്ക് മാറ്റിയത്. 1203 സെക്കൻഡ് (20.05 മിനുട്ട്) നേരം പേടകത്തിലെ പ്രൊപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂർത്തിയാക്കിയത്.
#ISRO
— ISRO (@isro) August 13, 2019
Trans Lunar Insertion (TLI) maneuver was performed today (August 14, 2019) at 0221 hrs IST as planned.
For details please see https://t.co/3TUN7onz6z
Here's the view of Control Centre at ISTRAC, Bengaluru pic.twitter.com/dp5oNZiLoL
ജൂലൈ 22നാണ് ചന്ദ്രയാൻ രണ്ട് ഉപഗ്രഹം വിക്ഷേപിച്ചത്. ജൂലൈ 23 മുതൽ ഈ മാസം 6 വരെ അഞ്ച് തവണ പേടകത്തിന്റെ ഭ്രമണപഥം വികസിപ്പിച്ച ശേഷമാണ് ഇന്ന് പുലർച്ചെ ലൂണാർ ട്രാൻസ്ഫർ ട്രജക്ടറയിലേക്ക് മാറ്റിയത്. പേടകത്തിലെ എല്ലാ ഘടകങ്ങളും സാധാരണനിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്‍റോ അറിയിച്ചു. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.
സെപ്റ്റംബർ രണ്ടിനായിരിക്കും വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്.