ഭൂമിയുടെ ഭ്രമണ വേഗത കൂടി; ഒരു ദിവസം 24 മണിക്കൂറില്ലെന്ന് ശാസ്ത്രലോകം

2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാകാൻ 24 മണിക്കൂർ വേണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേവർഷം ജൂലൈ 19നാണ് 1960കൾക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂർത്തിയായത് എന്നതും ശ്രദ്ധേയമാണ്.
 

A day on Earth is now shorter than 24 hours. Here why

ന്യൂയോര്‍ക്ക്: 50 വർഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് ഭൂമി കറങ്ങുന്നതെന്ന് ശാസ്ത്രലോകം. ഇതിനാൽ ഇപ്പോള്‍ ദിവസത്തിൽ 24 മണിക്കൂറില്ലെന്ന് ഗവേഷകർ കണ്ടെത്തുന്നു. ഭൂമിയുടെ ഭ്രമണം സാധാരണയേക്കാൾ വേഗമുള്ളതാണ്. തൽഫലമായി, ഒരു ദിവസത്തിന്റെ ദൈർഘ്യം നിലവിൽ 24 മണിക്കൂർ സമയത്തേക്കാൾ അല്പം കുറവാണ് എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്.

2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാകാൻ 24 മണിക്കൂർ വേണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേവർഷം ജൂലൈ 19നാണ് 1960കൾക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂർത്തിയായത് എന്നതും ശ്രദ്ധേയമാണ്.

2015ല്‍ നടത്തിയ പഠന പ്രകാരം ആഗോള താപനം ഭൂമിയുടെ കറക്കത്തിന് വേഗം കൂട്ടിയേക്കാമെന്ന് സൂചന നല്‍കിയിരുന്നു. ഹിമാനികള്‍ ഉരുകി കടലിലെത്തുന്നത് ഭൂമിയുടെ കറക്കം വേഗത്തിലാക്കുമെന്ന് സയന്‍സ് അഡ്വാന്‍സ് പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.

'നെഗറ്റീവ് ലീപ്പ് സെക്കൻഡ്' പ്രകാരം ഒരു ദിവസത്തിൽ 1.4602 മില്ലിസെക്കൻഡാണ് കുറയുന്നത്. അതേസമയം, നേരത്തെയുള്ള ചില കണക്കുകൾ പ്രകാരം ഒരു ദിവസം തന്നെ 24 മണിക്കൂറിലേറെ സമയമെടുത്ത് പൂർത്തിയാക്കിയ ചരിത്രവും ഉണ്ട്. ആഗോള താപനം കാരണം ഭൂമി കറങ്ങുന്നതിന്റെ വേഗം ഇനിയും കൂടിയേക്കാമെന്നും വിദഗ്ധർ പ്രവചിക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios