ചിക്കന്‍ നഗ്ഗെറ്റ് ശൂന്യാകാശത്തേക്ക് പറത്തി സൂപ്പര്‍മാര്‍ക്കറ്റ്, ഇത് വെറേ ലെവല്‍ പരിപാടി !
ഐസ്‌ലാന്റ് എന്നറിയപ്പെടുന്ന ഐസ്‌ലാന്റ് ഫുഡ്‌സ് ലിമിറ്റഡാണ് ശൂന്യാകാശത്തേക്ക് ഒരു ചിക്കന്‍ നഗ്ഗെറ്റ് അയച്ച് പുതിയ മാര്‍ക്കറ്റിങ് രീതി പരീക്ഷിച്ചത്. ഇവര്‍ പുറത്തിറക്കിയ ഒരു വീഡിയോയില്‍, കാഴ്ചക്കാര്‍ക്ക് ബഹിരാകാശത്തേക്ക് ചിക്കന്‍ നഗ്ഗെറ്റ് അയക്കുന്നത് കാണാന്‍ കഴിയും.
ലണ്ടന്‍: ശാസ്ത്രജ്ഞര്‍ വ്യക്തികളെയും വസ്തുക്കളെയും ബഹിരാകാശത്തേക്ക് വിക്ഷേപിക്കാറുണ്ട്, എന്നാല്‍ ഇതാദ്യമായി ഒരു ചിക്കന്‍ നഗ്ഗെറ്റ് ശൂന്യാകാശത്ത് എത്തിച്ച് ഒരൂ സൂപ്പര്‍മാര്‍ക്കറ്റ് ലോകമാകെ ശ്രദ്ധനേടിയിരിക്കുന്നു. ഒരു ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റാണ് ഇത്തരത്തിലൊരു ബ്രെഡ് പ്രോട്ടീന്‍ ആദ്യമായി ബഹിരാകാശത്തേക്ക് അയച്ചത്. അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിനായി, ഐസ്‌ലാന്റ് എന്നറിയപ്പെടുന്ന ഐസ്‌ലാന്റ് ഫുഡ്‌സ് ലിമിറ്റഡാണ് ശൂന്യാകാശത്തേക്ക് ഒരു ചിക്കന്‍ നഗ്ഗെറ്റ് അയച്ച് പുതിയ മാര്‍ക്കറ്റിങ് രീതി പരീക്ഷിച്ചത്. ഇവര്‍ പുറത്തിറക്കിയ ഒരു വീഡിയോയില്‍, കാഴ്ചക്കാര്‍ക്ക് ബഹിരാകാശത്തേക്ക് ചിക്കന്‍ നഗ്ഗെറ്റ് അയക്കുന്നത് കാണാന്‍ കഴിയും.
'വെബ്‌സൈറ്റ് അടിസ്ഥാനമാക്കി മാര്‍ക്കറ്റിംഗ് കാമ്പെയ്‌നുകളും പബ്ലിസിറ്റിയും സ്‌പെഷ്യലൈസ് ചെയ്ത ലോകത്തെ പ്രമുഖ ബഹിരാകാശ വിപണന കമ്പനിയാണ് സെന്റ് ഇന്റു സ്‌പേസ്. വെയില്‍സിലെ ഒരു സൈറ്റില്‍ നിന്ന്, ചിക്കന്‍ നഗ്ഗെറ്റ് ഭൗമാന്തരീക്ഷത്തിലൂടെ 110,000 അടി (അതായത് 33.5 കിലോമീറ്റര്‍) ഉയരത്തില്‍ എത്തിച്ച്, അവിടെയത് നിയര്‍ സ്‌പേസ് എന്നറിയപ്പെടുന്ന പ്രദേശത്ത് പൊങ്ങിക്കിടന്നു,' സെന്റ് ഇന്റു സ്‌പേസ് അതിന്റെ വെബ്‌സൈറ്റില്‍ ഒരു പ്രസ്താവനയില്‍ എഴുതി.
താഴ്ന്ന മര്‍ദ്ദത്തിലും 65 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുള്ള താപനിലയിലും ചിക്കന്‍ നഗ്ഗെറ്റ് ഒരു മണിക്കൂര്‍ 'ഫ്‌ലോട്ടിംഗ്' ചെലവഴിച്ചുവെന്ന് സെന്റ് ഇന്റു സ്‌പേസ് പറയുന്നു.
മനുഷ്യന് ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുള്ള അന്തരീക്ഷവും ബഹിരാകാശവും കൂടിചേരുന്നയിടമാണ് നിയര്‍ സ്‌പേസ്. ഭൂമിയില്‍ നിന്നും ഏകദേശം 12 മൈല്‍ അഥവാ 19 കിമീ മുകളില്‍ അന്തരീക്ഷമര്‍ദ്ദം മനുഷ്യന് അതിജീവിക്കാവുന്നതിനും മുകളിലാണ്. ഇവിടൊരു സ്‌പേസ് സ്യൂട്ട് ഇല്ലാതെ മനുഷ്യന് നിലനില്‍ക്കാനാവില്ല. ഭൂമിയില്‍ നിന്ന് ഏകദേശം 62 മൈല്‍ (100 കിലോമീറ്റര്‍) ഉയരത്തിലാണ് ശൂന്യാകാശം ആരംഭിക്കുന്നത്.
വെയില്‍സിലെ കമ്പനിയുടെ ആസ്ഥാനത്തിന് സമീപം ഗ്യാസ് നിറച്ച കാലാവസ്ഥാ ബലൂണിലാണ് ഉപഗ്രഹ ട്രാക്കിംഗ് സംവിധാനത്തിന്റെ സഹായത്തോടെ ക്യാമറ പിന്തുണയോടെ ചിക്കന്‍ നഗ്ഗെറ്റ് വിക്ഷേപിച്ചത്. 200 മൈല്‍ വേഗതയില്‍ ന്യൂജെറ്റ് സഞ്ചരിച്ചതായി ഐറിഷ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു, നഗ്ഗെറ്റിന്റെ സംരക്ഷണത്തിനായി ഒരു പാരച്യൂട്ട് 62,000 അടി വിന്യസിച്ചിരുന്നു.
'ഞങ്ങളുടെ ഉപഭോക്തൃ പ്രിയങ്കരങ്ങളിലൊന്നായ നഗ്ഗെറ്റ് ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനേക്കാള്‍ ഈ ലോകത്തിന് ഞങ്ങള്‍ക്ക് കാണിക്കാന്‍ മറ്റൊന്നില്ല' ഐസ്‌ലാന്‍ഡിന്റെ ട്രേഡിംഗ് ഡയറക്ടര്‍ ആന്‍ഡ്രൂ സ്റ്റാനിലാന്‍ഡ് ദി ഐറിഷ് ന്യൂസിനോട് പറഞ്ഞു.
'കഴിഞ്ഞ ചില മാസങ്ങളിലായി കോവിഡിനെ തുടര്‍ന്നു ഞങ്ങള്‍ എല്ലാവരും ഷോപ്പിംഗ് രീതി മാറ്റിയിട്ടുണ്ട്, ശീതീകരിച്ച ഭക്ഷണം ഒരിക്കലും ജനപ്രിയമായിട്ടില്ല. ഞങ്ങളുടെ അമ്പതാം വര്‍ഷം ഉപഭോക്താക്കളുമായി ആഘോഷിക്കുന്നത് തുടരാനും അവരുടെ പിന്തുണയ്ക്ക് നന്ദി പറയാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ക്കുള്ള നന്ദിയാണിത്', അദ്ദേഹം പറഞ്ഞു.