'വാക്കിംഗ് മെഷീന്‍'; 7,600 ടണ്‍ ഭാരമുള്ള 5 നില കെട്ടിടം ഒരു കേടും പറ്റാതെ പുതിയ ഇടത്തേക്ക് 'നടന്നെത്തി'.!
18 ദിവസത്തിനിടെ, കെട്ടിടം 21 ഡിഗ്രി തിരിക്കുകയും 62 മീറ്റര്‍ (203 അടി) അകലെ പുതിയ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. പൈതൃക സംരക്ഷണത്തിനും സാംസ്‌കാരിക വിദ്യാഭ്യാസത്തിനുമുള്ള കേന്ദ്രമായി പഴയ സ്‌കൂള്‍ കെട്ടിടം സജ്ജമാക്കിയതോടെ ഒക്ടോബര്‍ 15 നാണ് സ്ഥലംമാറ്റം പൂര്‍ത്തിയായത്.
ഷാങ്ഹായിലെ കിഴക്കന്‍ ഹുവാങ്പു ജില്ലയിലൂടെ കടന്നുപോയ ജനങ്ങള്‍ കഴിഞ്ഞ ഒക്ടോബറിലാണ് ആ അസാധാരണമായ കാഴ്ച കണ്ടത്. ഒരു കെട്ടിടം നടന്നു പോകുന്നു. 85 വര്‍ഷം പഴക്കമുള്ള ഒരു പ്രൈമറി സ്‌കൂള്‍ നിലത്തുനിന്ന് ഉയര്‍ത്തി പൂര്‍ണ്ണമായും 'വാക്കിംഗ് മെഷീന്‍' എന്ന് വിളിക്കപ്പെടുന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥലം മാറ്റി. കണ്ടു നിന്നവര്‍ അന്തംവിട്ടു പോയ നിമിഷം.
ചരിത്രഘടനകള്‍ സംരക്ഷിക്കാനുള്ള നഗരത്തിന്റെ ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. എഞ്ചിനീയര്‍മാര്‍ അഞ്ച് നില കെട്ടിടത്തിന് കീഴില്‍ 200 ഓളം മൊബൈല്‍ സപ്പോര്‍ട്ടുകള്‍ ഘടിപ്പിച്ചാണ് കെട്ടിടത്തെ എടുത്തു മാറ്റിയതെന്നു പദ്ധതിയുടെ മുഖ്യ സാങ്കേതിക സൂപ്പര്‍വൈസര്‍ ലാന്‍ വുജി പറഞ്ഞു. സപ്പോര്‍ട്ടുകള്‍ റോബോട്ടിക് കാലുകള്‍ പോലെ പ്രവര്‍ത്തിക്കുന്നു. അവ രണ്ട് ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്, അവ മാറിമാറി മുകളിലേക്കും താഴേക്കും ഉയരുന്നു, മനുഷ്യന്റെ എങ്ങനെയാണോ നടക്കുന്നത് അതു പോലെ തന്നെ അവ അനുകരിക്കുന്നു. കെട്ടിടം എങ്ങനെ മുന്നോട്ട് നീങ്ങുന്നുവെന്ന് നിയന്ത്രിക്കാന്‍ അറ്റാച്ചുചെയ്ത സെന്‍സറുകള്‍ സഹായിക്കുന്നു, അവരുടെ കമ്പനി ഷാങ്ഹായ് എവലൂഷന്‍ ഷിഫ്റ്റ് 2018 ല്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. 'ഇത് കെട്ടിടത്തിന് ക്രച്ചസ് ഘടിപ്പിച്ചു നടക്കുന്നതു പോലെയാണ്, അതിനാല്‍ അത് എഴുന്നേറ്റു നടക്കാനും കഴിയും,' അദ്ദേഹം പറഞ്ഞു.
ഹുവാങ്പു ജില്ലാ സര്‍ക്കാരിന്റെ ഒരു പ്രസ്താവന പ്രകാരം, 1935 ല്‍ ഷാങ്ഹായിയുടെ മുന്‍ ഫ്രഞ്ച് കണ്‍സെഷന്റെ മുനിസിപ്പല്‍ ബോര്‍ഡ് ലഗെന പ്രൈമറി സ്‌കൂള്‍ നിര്‍മ്മിച്ചത്. 2023 ഓടെ പൂര്‍ത്തീകരിക്കുന്ന പുതിയ വാണിജ്യ, ഓഫീസ് സമുച്ചയത്തിന് ഇടം നല്‍കാനാണ് ഇത് നീക്കിയത്. 198 മൊബൈല്‍ സപ്പോര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിന് തൊഴിലാളികള്‍ക്ക് ആദ്യം കെട്ടിടത്തിന് ചുറ്റും കുഴിയെടുക്കേണ്ടിവന്നു, ലാന്‍ വിശദീകരിച്ചു. കെട്ടിടത്തിന്റെ തൂണുകള്‍ വെട്ടിയ ശേഷം റോബോട്ടിക് 'കാലുകള്‍' മുകളിലേക്ക് നീട്ടി, മുന്നോട്ട് പോകുന്നതിന് മുമ്പ് കെട്ടിടം ഉയര്‍ത്തി.
18 ദിവസത്തിനിടെ, കെട്ടിടം 21 ഡിഗ്രി തിരിക്കുകയും 62 മീറ്റര്‍ (203 അടി) അകലെ പുതിയ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. പൈതൃക സംരക്ഷണത്തിനും സാംസ്‌കാരിക വിദ്യാഭ്യാസത്തിനുമുള്ള കേന്ദ്രമായി പഴയ സ്‌കൂള്‍ കെട്ടിടം സജ്ജമാക്കിയതോടെ ഒക്ടോബര്‍ 15 നാണ് സ്ഥലംമാറ്റം പൂര്‍ത്തിയായത്. ചരിത്രപരമായ ഒരു കെട്ടിടം മാറ്റിസ്ഥാപിക്കുന്നതിനായി ഷാങ്ഹായില്‍ ഈ 'വാക്കിംഗ് മെഷീന്‍' രീതി ആദ്യമായാണ് ഉപയോഗിച്ചത്. 7,600 ടണ്‍ ഭാരമുള്ള ലഗേന പ്രൈമറി സ്‌കൂള്‍ ഒരു പുതിയ വെല്ലുവിളി ഉയര്‍ത്തി ഇത് ടി ആകൃതിയിലുള്ളതാണ്, അതേസമയം മുമ്പ് സ്ഥലം മാറ്റിയ ഘടനകള്‍ ചതുരാകൃതിയിലോ ആയിരുന്നു. ക്രമരഹിതമായ ആകൃതി കാരണം ഇവ വലിച്ചു നീക്കുന്നതിനുള്ള പരമ്പരാഗത രീതികള്‍ പ്രവര്‍ത്തിക്കില്ല. കെട്ടിടം തിരിക്കേണ്ടതും ഒരു നേര്‍രേഖയില്‍ നീങ്ങുന്നതിനുപകരം അതിന്റെ സ്ഥാനമാറ്റത്തിലേക്ക് ഒരു വളഞ്ഞ വഴി പിന്തുടരേണ്ടതുമാണ് ഒരു പുതിയ രീതി പരീക്ഷിക്കാന്‍ കാരണം.
സമീപ ദശകങ്ങളില്‍, ചൈനയുടെ ദ്രുതഗതിയിലുള്ള നവീകരണത്തില്‍ ചരിത്രപ്രാധാന്യമുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തിരുന്നു. എന്നാല്‍ രാജ്യത്തുടനീളം നഷ്ടപ്പെട്ട വാസ്തുവിദ്യാ പൈതൃകത്തെക്കുറിച്ച് ആശങ്ക വര്‍ദ്ധിച്ചുവരികയാണ്. ചില നഗരങ്ങള്‍ പുതിയ സംരക്ഷണ കാമ്പെയ്‌നുകള്‍ ആരംഭിച്ചു, ചില അവസരങ്ങളില്‍, പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുപകരം പഴയ സ്ഥലങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ അനുവദിക്കുന്ന നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം കൂടുതലായി. അത്തരത്തിലൊന്നാണ് ഷാങ്ഹായിയിലും നടന്നത്. ചരിത്രപരമായ വാസ്തുവിദ്യയോടുള്ള നിസ്സംഗത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മാവോ സെദോങ്ങിന്റെ ഭരണത്തില്‍ നിന്ന് മനസ്സിലാക്കാം. വിനാശകരമായ സാംസ്‌കാരിക വിപ്ലവകാലത്ത്, 1966 മുതല്‍ 1976 വരെ, പഴയ ആചാരങ്ങള്‍, സംസ്‌കാരം, ശീലങ്ങള്‍, ആശയങ്ങള്‍ എന്നിവയ്‌ക്കെതിരായ അദ്ദേഹത്തിന്റെ യുദ്ധത്തിന്റെ ഭാഗമായി നിരവധി ചരിത്ര കെട്ടിടങ്ങളും സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടു.
1976 ല്‍ മാവോയുടെ മരണം വാസ്തുവിദ്യാ സംരക്ഷണത്തിന്റെ പുനരുജ്ജീവനത്തിന് ആഹ്വാനം ചെയ്തു, 1980 കളില്‍ പൈതൃക സംരക്ഷണ നിയമം പാസാക്കുന്നതിനുമുമ്പ് ചൈന സര്‍ക്കാര്‍ നിരവധി ഘടനകള്‍ക്ക് സംരക്ഷിത പദവി നല്‍കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, കെട്ടിടങ്ങള്‍ക്കും അയല്‍പ്രദേശങ്ങളിലെ മുഴുവന്‍ പട്ടണങ്ങള്‍ക്കും അവരുടെ ചരിത്രപരമായ രൂപഭാവം നിലനിര്‍ത്തുന്നതിന് സംസ്ഥാന പിന്തുണ നല്‍കി. എങ്കിലും, നിരന്തരമായ നഗരവല്‍ക്കരണം വാസ്തുവിദ്യാ പൈതൃകത്തിന് ഗണ്യമായ ഭീഷണി ഉയര്‍ത്തുന്നു. ഭൂവിനിയോഗം പ്രാദേശിക സര്‍ക്കാരുകളുടെ പ്രധാന വരുമാന മാര്‍ഗ്ഗം കൂടിയാണ്, അതായത് വാസ്തുവിദ്യാ മൂല്യമുള്ള കെട്ടിടങ്ങള്‍ പലപ്പോഴും സംരക്ഷണത്തിന് മുന്‍ഗണനയില്ലാത്ത പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ക്ക് വില്‍ക്കുന്നു.
ഷാങ്ഹായ് പൈതൃക സംരക്ഷണത്തിന്റെ കാര്യത്തില്‍ പുരോഗമന നഗരമാണ്. പഴയ കെട്ടിടങ്ങള്‍ മാറ്റിസ്ഥാപിച്ചതിന്റെ ട്രാക്ക് റെക്കോര്‍ഡും നഗരത്തിലുണ്ട്. 2003 ല്‍, 1930 ല്‍ നിര്‍മ്മിച്ച ഷാങ്ഹായ് കണ്‍സേര്‍ട്ട് ഹാള്‍ 66 മീറ്ററിലധികം (217 അടി) മാറ്റി ഒരു ഉയര്‍ന്ന ഹൈവേയിലേക്കുള്ള വഴി ഒരുക്കി. ആറ് നിലകളുള്ള ഒരു വെയര്‍ഹ വൗസായ 1930 കളില്‍ നിന്നുള്ള ഷെങ്ഗുവാംഗെ കെട്ടിടം 2013 ല്‍ പ്രാദേശിക പുനര്‍വികസനത്തിന്റെ ഭാഗമായി 125 അടി (38 മീറ്റര്‍) മാറ്റി. അടുത്തിടെ, 2018 ല്‍, നഗരം ഹോങ്കോ ജില്ലയില്‍ 90 വര്‍ഷം പഴക്കമുള്ള ഒരു കെട്ടിടം മാറ്റിസ്ഥാപിച്ചു.