സർക്കാർ ഭൂമി കയ്യേറിയാൽ 10 ലക്ഷം റിയാൽ വരെ പിഴ; കടുപ്പിച്ച് സൗദി

സർക്കാർ റിയൽ എസ്റ്റേറ്റ് നിരീക്ഷിക്കാനും സംരക്ഷിക്കാനും ഓരോ മേഖലയിലും  കമ്മിറ്റി
 

upto 10 lakh riyals fine for encroaching land in saudi

റിയാദ്: സർക്കാർ ഭൂമിയിൽ അതിക്രമിച്ചു കടക്കുകയും അത് കൈയ്യേറുകയും ചെയ്താൽ 10,000 റിയാൽ മുതൽ 10 ലക്ഷം റിയാൽ വരെ പിഴ ചുമത്താൻ തീരുമാനം. റിയാദ് മുനിസിപ്പാലിറ്റിയാണ് സർക്കാർ ഭൂമി കൈവശപ്പെടുത്തുന്നവർക്കെതിരെ നിയമം കടുപ്പിച്ചത്. മൂന്ന് വർഷം മുമ്പാണ് റിയൽ എസ്റ്റേറ്റ് മേഖലയെ നിരീക്ഷിക്കുന്നതിനും കൈയ്യേറ്റങ്ങൾ തടയുന്നതിനുമുള്ള നിയമങ്ങൾക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകിയത്. നിയമം നടപ്പാക്കുന്നതിനും പ്രദേശത്തിന് അനുസരിച്ച് ശിക്ഷ തീരുമാനിക്കുന്നതിനും അതത് ഗവർണറേറ്റുകളിൽ ഒരു പ്രധാന കമ്മിറ്റി രൂപവത്കരിക്കാൻ മന്ത്രിസഭ തീരുമാനം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ആവശ്യമായ തീരുമാനങ്ങൾ പുറപ്പെടുവിച്ചതിന് ശേഷം നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തിയുടെ മേൽനോട്ടവും കമ്മിറ്റിക്കാണ്. കൈയ്യേറ്റം നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുക, കൈയ്യേറ്റം തടയുന്നതിനുള്ള നടപടികളുടെ പുരോഗതിയെയും അത് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും കുറിച്ച് പ്രതിമാസ റിപ്പോർട്ടുകൾ തയ്യാറാക്കുക, അതത് മേഖലകളിലെ ഗവർണർമാർക്ക് റിപ്പോർട്ട് സമർപ്പിക്കുക എന്നിവയും കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios