സൗദിയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു
ഭാര്യയും ഭര്‍ത്താവും അഞ്ച് കുട്ടികളുമാണ് വാഹനാപകടത്തില്‍ മരിച്ചത്.
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. സ്വദേശികളാണ് മരിച്ചത്. മധ്യപ്രവിശ്യയിലെ ഖുറൈസിൽനിന്ന് കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സാ റൂട്ടിലുണ്ടായ അപകടത്തിൽ സ്വദേശി കുടുംബത്തിലെ ആളുകളാണ് ദാരുണമായി മരിച്ചത്. ഭാര്യയുടെയും ഭർത്താവിന്‍റെയും അഞ്ച് കുട്ടികളുടെയും ജീവനുകളാണ് പൊലിഞ്ഞത്. ജിസാൻ പ്രവിശ്യയിൽനിന്നുള്ള അലി ഹദ്ദാദിയും ഭാര്യ ഇീഷ് ഹദ്ദാദിയും മക്കളുമാണ് മരിച്ചത്.
Read Also - 10 വർഷമായി സൗദിയിൽ ഡ്രൈവർ; പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം