സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ സജ്ജമായി ഒമാനിലെ വിമാനത്താവളങ്ങള്‍
സുരക്ഷയും അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരമുള്ള മുന്‍കരുതലും പാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോരിറ്റി, മറ്റ് ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഒമാന്‍ എയര്‍പോര്‍ട്ട്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മസ്‍കത്ത്: കൊവിഡ് നിയന്ത്രണ ചുമതലയുള്ള സുപ്രീം കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ പൂര്‍ണസജ്ജമാണെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അറിയിച്ചു. സുരക്ഷയും അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരമുള്ള മുന്‍കരുതലും പാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോരിറ്റി, മറ്റ് ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഒമാന്‍ എയര്‍പോര്‍ട്ട്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സുപ്രീം കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ വിമാനത്താവളങ്ങള്‍ സജ്ജമാണെന്ന് ഒമാന്‍ ഗതാഗത മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ സലിം അല്‍ ഫുതൈസിയും അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സജ്ജീകരണങ്ങളും മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.