സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അരലക്ഷം കവിഞ്ഞു; വ്യാഴാഴ്ച മരണം 48
24 മണിക്കൂറിനിടെ 48 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്ത് കൊവിഡ് അപഹരിച്ച ആകെ ജീവനുകളുടെ എണ്ണം 1139 ആയി. ജിദ്ദയിൽ തുടർച്ചയായി രണ്ടക്കത്തിലാണ് മരണങ്ങൾ.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. വ്യാഴാഴ്ചയിലെ പുതിയ രോഗബാധിതരുടെ കണക്ക് കൂടി എത്തിയതോടെ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 50937 ആയി. ഇതിൽ 1877 പേർ ഗുരുതരാവസ്ഥയിലുമാണ്. പുതുതായി 4757 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 1,45,991 ആയി.
24 മണിക്കൂറിനിടെ 48 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്ത് കൊവിഡ് അപഹരിച്ച ആകെ ജീവനുകളുടെ എണ്ണം 1139 ആയി. ജിദ്ദയിൽ തുടർച്ചയായി രണ്ടക്കത്തിലാണ് മരണങ്ങൾ. 13 പേരുടെ മരണമാണ് ഇവിടെ പുതിയതായി റിപ്പോർട്ട് ചെയ്തത്. റിയാദ് (12), മക്ക (3), ദമ്മാം (4), നജ്റാൻ (4), ത്വാഇഫ് (4), മദീന (2), ഹുഫൂഫ് (2), ഖോബാർ (2), ഹാഇൽ (1), ഹഫർ അൽബാത്വിൻ (1) എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങൾ സംഭവിച്ചത്.
പുതിയ രോഗികൾ: റിയാദ് 1442, മക്ക 399, ജിദ്ദ 300, ഖത്വീഫ് 218, മദീന 191, ദമ്മാം 179, ഹുഫൂഫ് 174, ഖോബാർ 162, ബുറൈദ 129, അൽമുബറസ് 128, ദഹ്റാൻ 113, ദറഇയ 102, ഖമീസ് മുശൈത് 100, അബഹ 99, ത്വാഇഫ് 97, അൽഖർജ് 91, ഹഫർ അൽബാത്വിൻ 64, നജ്റാൻ 51, മുസാഹ്മിയ 40, തബൂക്ക് 37, ജുബൈൽ 35, മഹായിൽ 33, ഹാഇൽ 30, യാംബു 28, ഉനൈസ 26, റാസതനൂറ 25, റൂമ 23, അൽഅയൂൻ 21, അൽറാസ് 16, ബേയ്ഷ് 16, അയൂൻ അൽജുവ 13, അബ്ഖൈഖ് 13, ശറൂറ 13, യാദമഅ 12, ബുഖൈരിയ 11, സഫ്വ 11, ഹുത്ത ബനീ തമീം 11, വാദി അൽദവാസിർ 10, അൽബദാഇ 9, വാദി ബിൻ ഹഷ്ബൽ 9, മജ്മഅ 9, അൽഅസിയ 8, ഹുറൈംല 8, അൽബാഹ 7, അൽമജാരിദ 7, അൽനമാസ് 7, അൽഖഫ്ജി 7, ഖുറയാത് അൽഉൗല 7, റുവൈദ അൽഅർദ 7, നാരിയ 6, സൽവ 6, അല്ലൈത് 6, അൽജഫർ 5, അൽമൻദഖ് 5, മിദ്നബ് 5, ദരിയ 5, ഉഹദ് അൽറുഫൈദ 5, തബാല 5, മുലൈജ 5, അൽദിലം 5, സാജർ 5, അൽബദ 5, റിയാദ് അൽഖബ്റ 4, അൽസഹൻ 4, റാനിയ 4, അൽമദ്ദ 4, ബലാസ്മർ 4, സബ്ത് അൽഅലായ 4, അൽഅർദ 4, അൽദായർ 4, ദവാദ്മി 4, സുൽഫി 4, ഹുത്ത സുദൈർ 4, മഖ്വ 3, ബൽജുറഷി 3, സകാക 3, അൽനബാനിയ 3, ഖിയ 3, ഫർസാൻ 3, ജീസാൻ 3, സബ്യ 3, അറാർ 3, അൽബജാദിയ 3, നഫി 3, താദിഖ് 3, ഖിൽവ 2, തബർജൽ 2, അൽമുസൈലിഫ് 2, അൽഖറഇ 2, അൽഹർജ 2, ദഹ്റാൻ അൽജനൂബ് 2, റിജാൽ അൽമ 2, സറാത് അബീദ 2, ബീഷ 2, തത്ലീത് 2, അൽബത്ഹ 2, ഉറൈറ 2, അൽഗസല 2, അൽഷംലി 2, അൽഅയ്ദാബി 2, റാബിഗ് 2, ഖുലൈസ് 2, അഫീഫ് 2, അൽഅഖീഖ് 1, വാദി അൽഫറഅ 1, ൈഖബർ 1, മഹദ് അൽദഹബ് 1, അൽഖുറയാത് 1, അൽഖൂസ് 1, ഖുൻഫുദ 1, നമീറ 1, തുറൈബാൻ 1, അൽഖുർമ 1, തുർബ 1, ഉമ്മു അൽദൂം 1, അൽഖഹ്മ 1, തനൂമ 1, അൽബഷായർ 1, അബൂഅരീഷ് 1, തുവാൽ 1, അദം 1, ലൈല 1, അർത്വാവിയ 1, അൽഉവൈഖല 1, റഫാഇ അൽജംഷ് 1, തുമൈർ 1, ശുവാഖ് 1, തൈമ 1.