ബഹ്റൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ വന്‍തീപിടുത്തം; 13 പേരെ രക്ഷിച്ചു
അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചത്. നിരവധി അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി,
മനാമ: ബഹ്റൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ വന്‍തീപിടുത്തം. ഹൂറയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. തീപിടുത്തമുണ്ടായ സമയത്ത് ഇവിടെ ജോലി ചെയ്‍തിരുന്ന 13 തൊഴിലാളികളെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചത്. നിരവധി അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read also: യുഎഇയില്‍ ഇന്ത്യന്‍ ദമ്പതികളെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസില്‍ വധശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതി
മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു
അബുദാബി: മലപ്പുറം സ്വദേശിയായ യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ചെറിയമുണ്ടം ബംഗ്ലാംകുന്ന് സ്വദേശിയായ ചോലക്കര ചെപ്പാല സുനീര്‍ (42) ആണ് മരിച്ചത്. അല്‍ ഐനിലെ തവാം ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. അജ്‍മാനില്‍ നൂര്‍ അല്‍ ഷിഫാ ക്ലിനിക്ക്, ക്വിക്ക് എക്സ്പ്രസ് ബിസിനസ് സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു.
പിതാവ് - കുഞ്ഞിമുഹമ്മദ്. മാതാവ് - മറിയക്കുട്ടി. ഭാര്യ - സമീറ കൊട്ടേക്കാട്ടില്‍. മക്കള്‍ - സെന്‍ഹ, സെന്‍സ, ഷെഹ്മിന്‍. സഹോദരങ്ങളായ സുഹൈബ്, സുഹൈല്‍ എന്നിവര്‍ അല്‍ ഐനില്‍ ഉണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വെള്ളിയാഴ്ച നാട്ടില്‍ ഖബറടക്കും.
Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി