ചാലക്കുടി സ്വദേശിയായ മലയാളി യുവതി കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ, ഭ‍ര്‍ത്താവിനെ കാണാനില്ല

മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം

Kerala woman found dead inside residence in canada husband missing

തൃശ്ശൂര്‍: കാനഡയിൽ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ചാലക്കുടി സ്വദേശി ഡോണയാണു(30) മരിച്ചത്. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോണയുടെ ഭർത്താവ് ലാലിനെ കാണാതായതായെന്നാണ് വിവരം. മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios