യന്ത്രത്തകരാർ; കോഴിക്കോടേക്ക് പുറപ്പെട്ട വിമാനത്തിന് എമർജൻസി ലാൻഡിങ്, ഒന്നര മണിക്കൂറിലേറെ പറന്ന് തിരിച്ചിറക്കി

യന്ത്രത്തകരാറാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ കാരണമെന്നാണ് വിവരം. 

jeddah kozhikode SpiceJet flight makes emergency landing

ജിദ്ദ: ജിദ്ദയില്‍ നിന്ന് കോഴിക്കോടേക്ക് പറന്ന സ്പൈസ്ജെറ്റ് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. സ്പൈസ്ജെറ്റിന്‍റെ എസ് ജി 35 വിമാനമാണ് ഒന്നര മണിക്കൂറിലേറെ പറന്ന ശേഷം തിരികെ ജിദ്ദയില്‍ സുരക്ഷിതമായി ഇറക്കിയത്. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 

Read Also -  സന്തോഷ വാര്‍ത്ത, വിമാന ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവ്; കേരളത്തിലേക്കടക്കം കുറഞ്ഞ ചെലവിലെത്താം, ഓഫറുമായി എയർലൈൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios