'വീട്ടിലേക്ക് മടങ്ങുന്നു': വന്‍ ഹിറ്റ് സമ്മാനിച്ച താരം 37 വയസില്‍ അഭിനയം നിര്‍ത്തുന്നു; ഞെട്ടി സിനിമ ലോകം !

2025-ൽ പുറത്തിറങ്ങാനിരിക്കുന്ന രണ്ട് സിനിമകളാണ് വിക്രാന്തിന്റേതായി അവശേഷിക്കുന്നത്.

Vikrant Massey announces retirement from film industry

മുംബൈ: ബോളിവുഡിലെ പുതിയ താരോദയമായ നടന്‍ വിക്രാന്ത് മാസി അഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ‘ട്വല്‍ത്ത് ഫെയില്‍’ അടക്കം ഹിറ്റുകളിലെ നായകമായ താരത്തിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം ബോളിവുഡിനെ ഞെട്ടിച്ചിട്ടുണ്ട്. ‘ദി സബർമതി റിപ്പോർട്ട്’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.‘സീറോ സെ റീസ്റ്റാർട്ട്’ പോലുള്ള സിനിമകൾ താരത്തിന്‍റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ പ്രഖ്യാപനം പങ്കിട്ടുകൊണ്ട് ഇതുവരെയുള്ള പിന്തുണയ്‌ക്ക് എല്ലാവർക്കും നന്ദി പറഞ്ഞു  വിക്രാന്ത് മാസി. ഭർത്താവ്, പിതാവ്, മകൻ എന്ന  എന്ന നിലയിൽ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും നടന്‍ പറയുന്നു. അടുത്തവര്‍ഷം വരുന്ന അവസാന രണ്ട് ചിത്രങ്ങളായിരിക്കും തന്‍റെ അവസാന പടങ്ങള്‍ എന്നാണ് താരം പറയുന്നത്. 

“ഹലോ, കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ മായാത്ത പിന്തുണയ്ക്ക് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. എന്നാൽ ഞാൻ മുന്നോട്ട് പോകുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടൻ എന്ന നിലയിലും. 

അതിനാൽ, 2025-ൽ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന 2 സിനിമകളും ഒരുപാട് വർഷത്തെ ഓർമ്മകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു " വിക്രാന്ത് മാസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

വിക്രാന്ത് മാസിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങൾ ലഭിച്ചു. നിരവധി നെറ്റിസൺമാർ നടന്‍റെ പ്രഖ്യാപനത്തിൽ ഞെട്ടലും അവിശ്വാസവും പ്രകടിപ്പിക്കുകയും പലരും അദ്ദേഹത്തിന്‍റെ തീരുമാനത്തെക്കുറിച്ച് വീണ്ടും ആലോചിക്കാന്‍  ആവശ്യപ്പെടുകയും ചെയ്തു.

ടിവി താരമായിട്ടാണ് 37 കാരനായ വിക്രാന്ത് മാസി കരിയർ ആരംഭിച്ചത്. ധരം വീർ, ബാലിക വധു തുടങ്ങിയ ഷോകളിലൂടെ ഹിന്ദി മേഖലയില്‍ പ്രശസ്തനായ സീരിയല്‍ താരമായിരുന്നു വിക്രാന്ത് മസി. പിന്നീട് രൺവീർ സിംഗ്-സോനാക്ഷി സിൻഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

അഭിനയം, വൈവിധ്യമാർന്ന റോൾ സെലക്ഷൻ  എന്നിവയിലൂടെ വിക്രാന്ത് മാസി പ്രശംസ നേടി. ഛപാക്കിൽ മിർസാപൂർ എന്ന ക്രൈം ത്രില്ലർ വെബ് സീരീസിലെ ബബ്ലു പണ്ഡിറ്റിന്‍റെ വേഷം അദ്ദേഹത്തിന്‍റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. വിദു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത്ത് ഫെയില്‍ കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡ‍ിലെ സര്‍പ്രൈസ് ഹിറ്റായിരുന്നു.  2002ൽ ഗുജറാത്തിൽ നടന്ന ഗോധ്ര ട്രെയിൻ ദുരന്തത്തെ ആസ്പദമാക്കിയുള്ളതാണ് സബർമതി റിപ്പോർട്ടാണ് അവസാനം റിലീസായ ചിത്രം.

പുഷ്പ ബ്രാന്‍റ് തന്നെ, വൈല്‍ഡ് ഫയറായി പുഷ്പ 2 അഡ്വാന്‍സ് ബുക്കിംഗ്; ടിക്കറ്റ് വില കേട്ടാല്‍ ബോധം പോകും !

മലയാളികൾക്ക് അല്ലുവിന്റെ സമ്മാനം, മലയാള തനിമയിൽ പുഷ്പരാജും ശ്രീവല്ലിയും; കസറിക്കയറി പീലിങ്സ്

Latest Videos
Follow Us:
Download App:
  • android
  • ios