ഒമാനിലെ ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യ ദിനാഘോഷം; പങ്കെടുക്കാനാഗ്രഹിക്കുന്ന പ്രവാസികൾ രജിസ്റ്റർ ചെയ്യണം

പതാക ഉയർത്തൽ ചടങ്ങിലേക്ക് ഒമാനിലെ ഇന്ത്യൻ സമൂഹത്തെയും സുഹൃത്തുക്കളെയും  ക്ഷണിച്ചുകൊണ്ട് മസ്കത്തിലെ സ്ഥാനപതി കാര്യാലയം ട്വിറ്ററിലൂടെ അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Indian citizen in Oman wishing to participate in independence day celebrations must register their names

മസ്കത്ത്: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് മസ്‌കത്തിലെ ഇന്ത്യൻ എംബസിയിൽ ഒരുക്കങ്ങൾ തുടങ്ങി.  ഓഗസ്റ്റ് പതിനഞ്ച് വ്യാഴാഴ്ച്ച രാവിലെ ഏഴ് മണിക്ക് എംബസിയിൽ ദേശിയ പതാക ഉയർത്തും.  പതാക ഉയർത്തൽ ചടങ്ങിലേക്ക് ഒമാനിലെ ഇന്ത്യൻ സമൂഹത്തെയും സുഹൃത്തുക്കളെയും  ക്ഷണിച്ചുകൊണ്ട് മസ്കത്തിലെ സ്ഥാനപതി കാര്യാലയം ട്വിറ്ററിലൂടെ അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പങ്കാളിത്തം  ഈ മെയിലിലൂടെ സ്ഥിരീകരിക്കണം secyamb.muscat@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റ‍ർ ചെയ്യണമെന്നാണ് കാര്യാലയം സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴ് മണിക്ക് ആഘോഷങ്ങൾ തുടങ്ങുന്നതിനാൽ രാവിലെ 6.50 വരെ മാത്രമായിരിക്കും പ്രവേശനം. 6.50ന് ശേഷം എംബസി കെട്ടിടത്തിലേക്കുള്ള ഗേറ്റ് അടക്കുമെന്നും വാർത്തകുറിപ്പിൽ  അറിയിച്ചിട്ടുണ്ട്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios