2030ഓടെ 1,000 ലധികം ചാർജിങ് സ്റ്റേഷനുകൾ, 5,000ലേറെ ഫാസ്റ്റ് ചാർജിങ് പോയിൻറുകള്‍; പുതിയ കമ്പനി വരുന്നു
1,000 ലധികം ചാർജിങ് സ്റ്റേഷനുകൾ, 5,000 ലധികം ഫാസ്റ്റ് ചാർജറുകൾ
റിയാദ്: സൗദിയിലുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനായി ‘ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി’ എന്ന പേരിൽ പൊതുമേഖല സ്ഥാപനം ആരംഭിക്കുന്നു. സൗദി പൊതുനിക്ഷേപനിധിയുടെയും (പി.ഐ.എഫ്) സൗദി ഇലക്‌ട്രിസിറ്റി കമ്പനിയുടെയും സംയുക്തസംരംഭമായാണ് ഇത്. കമ്പനിയുടെ 75 ശതമാനം ഓഹരി പി.ഐ.എഫിനും 25 ശതമാനം ഇലക്ട്രിസിറ്റി കമ്പനിക്കുമായിരിക്കും.
രാജ്യത്ത് ഇലക്ട്രിക് കാറുകൾക്ക് അതിവേഗ ചാർജിങ് സേവനങ്ങളടക്കം ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇത് ആഭ്യന്തര ഇലക്ട്രിക് കാർ സംവിധാനം ശക്തിപ്പെടുത്തുന്നതിനും അവയുടെ ഉപയോഗം ത്വരിതപ്പെടുത്തുന്നതിനും സഹായിക്കും. 2030ഓടെ 1,000 ലധികം സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. 5,000ത്തിലധികം ഫാസ്റ്റ് ചാർജിങ് പോയിൻറ് സൗകര്യങ്ങളൊരുക്കും.
Read More - പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ എയര്‍ലൈന്‍ വരുന്നു, മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസിന് അനുമതി
ഇലക്ട്രിക് കാറുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും സാങ്കേതിക സവിശേഷതകൾക്കും അനുസൃതമായാണ് രാജ്യത്തെ വിവിധ നഗരങ്ങളിലും റോഡുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക. ഇലക്ട്രിക് കാർ കമ്പനികളുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ വാഹന മേഖലയുടെയും അതിെൻറ സംവിധാനത്തിെൻറയും വളർച്ച വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഭാവിയിലെ ആവശ്യം നിറവേറ്റുന്നതിന് വേണ്ട ചാർജിങ് പോയിൻറുകൾ സ്ഥാപിക്കും.
ചാർജിങ് പോയിൻറുകളുടെ ശൃംഖല വികസിപ്പിക്കുന്നതിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും കമ്പനി പ്രവർത്തിക്കും. നൂതന സാങ്കേതികവിദ്യകൾ ആവശ്യമുള്ള വസ്തുക്കളുടെ ഗവേഷണം, വികസനം, നിർമാണം എന്നിവ സ്വദേശിവത്കരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കും.
Read Also - ഈ രാജ്യത്തേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് എമിറേറ്റ്സ് എയർലൈൻ; റീഫണ്ട് ലഭ്യമാക്കും
പലസ്തീൻ ജനതക്കൊപ്പം; സംഘർഷം തടയാൻ ശ്രമങ്ങൾ നടത്തുകയാണെന്ന് സൗദി കിരീടാവകാശി
റിയാദ്: പലസ്തീൻ ജനതക്കൊപ്പം നിലക്കൊള്ളുമെന്നും സംഘർഷം തടയാൻ ശ്രമങ്ങൾ നടത്തുകയാണെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. പലസ്തിനും ഇസ്രായേലിനുമിടയിൽ രൂക്ഷമായ സംഘർഷം തടയാനും പശ്ചിമേഷ്യൻ മേഖലയിൽ അത് പടരാതിരിക്കാനും എല്ലാ അന്താരാഷ്ട്ര, പ്രാദേശിക വിഭാഗങ്ങളുമായും ആശയവിനിമയം നടത്താൻ രാജ്യം സാധ്യമായ ശ്രമങ്ങല്ലൊം നടത്തുകയാണെന്നും പലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ഫോണിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
ഗസയിലെയും ചുറ്റുപാടുകളിലെയും സൈനികാക്രമണത്തെക്കുറിച്ചും സിവിലിയന്മാരുടെ ജീവന് ഭീഷണിയാകുന്ന മോശമായ സാഹചര്യത്തെക്കുറിച്ചും മേഖലയുടെ സുരക്ഷയും സ്ഥിരതയും സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കപ്പെടേണ്ടതുണ്ടെന്നും സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ടെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു.
മാന്യമായ ജീവിതത്തിനുള്ള ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുമുള്ള അവകാശത്തിന് പലസ്തീൻ ജനതയ്‌ക്കൊപ്പം സൗദി അറേബ്യ നിലകൊള്ളുമെന്നും കിരീടാവകാശി പറഞ്ഞു. സൗദിയുടെ പിന്തുണയ്ക്ക് പലസ്തീൻ പ്രസിഡൻറ് സൗദി ഭരണകൂടത്തിന് നന്ദി പറഞ്ഞു. സൗദിയുടെ ഉറച്ച നിലപാടുകളെയും പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കാൻ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...