സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ശനിയാഴ്ച റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇതിനകം നാട്ടിലെത്തിയ നൈസാം തൂലികയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

dead body of malayali expat died in saudi accident brought home

റിയാദ്: കഴിഞ്ഞ മാസം 24 ന് റിയാദ് പ്രവശ്യയിലെ അഫീഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം പേട്ട സ്വദേശി മഹേഷ് കുമാർ തമ്പിയുടെ മൃതദേഹം  നാട്ടിലെത്തിച്ചു. കനിവ് ജീവകാരുണ്യവേദി പ്രവർത്തകരായ ബി.ഹരിലാൽ. നൈസാം തൂലിക, അഫീഫ് മലയാളി സമാജം സെക്രട്ടറി ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്. 

ശനിയാഴ്ച റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇതിനകം നാട്ടിലെത്തിയ നൈസാം തൂലികയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. നോർക്ക റൂട്സിന്റെ ആംബുലൻസിലാണ് പേട്ട ഭഗത്സിങ് റോഡിലുള്ള വീട്ടിൽ മൃതദേഹം എത്തിച്ചത്.

Read Also - ഷാര്‍ജ തീപിടിത്തം; മരിച്ച ഇന്ത്യക്കാരില്‍ ഫെബ്രുവരിയില്‍ വിവാഹം കഴിഞ്ഞ യുവതിയും, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

ഖസീമിലെ ഉനൈസയിൽ നിന്നും അഫീലേക്ക്  തൊഴിലാളി കളുമായി പോയ  വാഹനമാണ് ടയർ പൊട്ടി മറിഞ്ഞത്. അപകടത്തെ തുടർന്ന് റിയാദ് പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോട്ടയം കൂവപ്പള്ളി സ്വദേശി ജോസ് എന്ന ജോൺ തോമസ് ബുധനാഴ്ച മരിച്ച വിവരം ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. 30 വർഷത്തിലധികമായി ഉനൈസയിൽ  ജോലി ചെയ്തു വരികയായിരുന്ന മഹേഷ്കുമാർ. അവിവാഹിതനാണ്. മാതാവ് സരസമ്മ. നാല് സഹോദരങ്ങൾ.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios