അബുദാബിയില്‍ പ്രവേശിക്കാന്‍ കൊവിഡ് പരിശോധന; വിശദീകരണവുമായി അധികൃതര്‍
അബുദാബിക്ക് പുറത്തുള്ള ആശുപത്രികള്‍, നാഷണല്‍ സ്ക്രീനിങ് പ്രോഗ്രാമിന് കീഴിലുള്ള സ്ക്രീനിങ് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ കൊവിഡ് പരിശോധന നടത്താം.
അബുദാബി: അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് എമിറേറ്റിന് പുറത്തുനിന്ന് കൊവിഡ് പരിശോധന നടത്തണമെന്ന് അധികൃതര്‍. അബുദാബി മീഡിയ ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അബുദാബിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാഫലത്തിന്‍റെ ടെക്സ്റ്റ് മെസേജ് അധികൃതര്‍ക്ക് മുമ്പില്‍ ഹാജരാക്കണം. എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിലാണ് പരിശോധന നടത്തേണ്ടത്. അബുദാബിക്ക് പുറത്തുള്ള എമിറേറ്റുകളില്‍ നിന്ന് മാത്രമെ കൊവിഡ് പരിശോധന നടത്താവൂ. അബുദാബിക്ക് പുറത്തുള്ള ആശുപത്രികള്‍, നാഷണല്‍ സ്ക്രീനിങ് പ്രോഗ്രാമിന് കീഴിലുള്ള സ്ക്രീനിങ് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ കൊവിഡ് പരിശോധന നടത്താമെന്നും അറിയിപ്പില്‍ വിശദമാക്കുന്നു.