സൗദി അറേബ്യയില്‍ ഗവര്‍ണര്‍ക്ക് കൊവിഡ്; നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി
പിതാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും മകന്‍ മുഈദ് അല്‍ ഫായിസ് അറിയിച്ചിട്ടുണ്ട്. മറ്റ് കുടുംബാംഗങ്ങളെല്ലാം വീട്ടില്‍ തന്നെ നിരീക്ഷണത്തിലാണ്.
റിയാദ്: സൗദി അറേബ്യയിലെ മന്ദഖ് പ്രവിശ്യാ ഗവര്‍ണര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗ്യനില മോശമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഫായിസിനെ അല്‍ ബാഹയിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ഗവര്‍ണര്‍ക്ക് പുറമെ മാതാവിനും പിതാവിനും സഹാദരനും രണ്ട് സഹോദരിമാര്‍ക്കും കൊവിഡ് പിടിപെട്ടതായി അദ്ദേഹത്തിന്റെ മകന്‍ അറിയിച്ചു.
പിതാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും മകന്‍ മുഈദ് അല്‍ ഫായിസ് അറിയിച്ചിട്ടുണ്ട്. മറ്റ് കുടുംബാംഗങ്ങളെല്ലാം വീട്ടില്‍ തന്നെ നിരീക്ഷണത്തിലാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ഗവര്‍ണര്‍ ഫീല്‍ഡ് സന്ദര്‍ശനങ്ങളും പര്യടനങ്ങളും നടത്തിയിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടമായതോടെ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് ശേഷവും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ തുടര്‍ന്നു. ആരോഗ്യനില മോശമായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.