Asianet News MalayalamAsianet News Malayalam

അസ്വസ്ഥത, പിന്നെ കഠിനമായ വേദന; 5 ദിവസം കഴിഞ്ഞ് ആശുപത്രിയിൽ, അടിയന്തര ശസ്ത്രക്രിയ, മീൻ മുള്ള് പുറത്തെടുത്തു

കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു. പിറ്റേന്ന് വേദന അനുഭവപ്പെടുകയും ഭക്ഷണം വിഴുങ്ങാന്‍ പ്രയാസമുണ്ടാകുകയുമായിരുന്നു.

91 year old woman saved in surgery after swallowing fish bone
Author
First Published May 1, 2024, 3:48 PM IST

ദുബൈ: മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങിയ 91കാരിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. മീന്‍ തല കഴിക്കുന്നത് ഇഷ്ടപ്പെട്ടിരുന്ന ഇനെസ് റിച്ചാര്‍ഡ്സ് എന്ന വയോധികയുടെ തൊണ്ടയിലാണ് മീന്‍ മുള്ള് കുടുങ്ങിയത്. ദുബൈയിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ വിജയകരമായി മുള്ള് പുറത്തെടുത്തു.

കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു. പിറ്റേന്ന് വേദന അനുഭവപ്പെടുകയും ഭക്ഷണം വിഴുങ്ങാന്‍ പ്രയാസമുണ്ടാകുകയുമായിരുന്നു. മുള്ളിന്‍റെ വലിപ്പം അറിയാത്തതിനാല്‍  കുടുംബാംഗങ്ങള്‍ ആദ്യം ഇനെസിന് ബ്രെഡും മറ്റ് ഭക്ഷണവുമൊക്കെ കൊടുത്ത് നോക്കിയെങ്കിലും മുള്ള് കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥത മാറിയില്ല. പിന്നീട് ദുബൈയിലെ മെഡിയോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്ന് മകള്‍ സാന്‍ഡി സക്സേന പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞപ്പോള്‍ ഇനെസിന് ഭയമായിരുന്നെന്ന് മകള്‍ പറഞ്ഞു. ശസ്ത്രക്രിയ ആയിരുന്നു ഏക മാര്‍ഗമെന്ന് ഓട്ടോലാറിങ്കോളജിസ്റ്റും ഹെഡ് ആന്‍ഡ് നെക്ക് സര്‍ജനുമായ ഡോ. കിഷോര്‍ ചന്ദ്രപ്രസാദ് പറഞ്ഞു. 

Read Also - സമ്മാനപ്പെരുമഴ; രണ്ട് കോടി രൂപ ക്യാഷ് പ്രൈസ്, ഷോപ്പ് ആന്‍ഡ് വിൻ മെഗാ ലക്കി ഡ്രോയ്ക്ക് തുടക്കമിട്ട് ഖത്തർ ലുലു

മീന്‍ മുള്ള് കുടുങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് ഇനെസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനെസിന്‍റെ പ്രായവും മറ്റ് ആരോഗ്യ വെല്ലുവിളികളും പരിഗണിച്ചു. ഭക്ഷണം കടന്നുപോകുന്ന തൊണ്ടക്കുഴലിലായിരുന്നു മുള്ള് കുടുങ്ങിയത്. ഇനെസ് വളരെയധികം സഹകരിച്ചതായും ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇനെസ് പൂര്‍ണമായും സുഖം പ്രാപിച്ചെന്നും സാധാരണ പോലെ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടെന്നും മകള്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios