പ്രവാസി മലയാളികള്‍ക്ക് സന്തോഷം, യാത്രാ ദുരിതത്തിന് പരിഹാരം; ദിവസേന സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

നേരത്തെ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് നടത്തിയിരുന്നത്. യാത്രക്കാരുടെ ആവശ്യം വര്‍ധിച്ചതോടെ സര്‍വീസുകള്‍ അഞ്ചാക്കി ഉയര്‍ത്തിയിരുന്നു.

Air India Express started daily services from Kannur to Muscat

മസ്കറ്റ്:  പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഒരു വര്‍ഷത്തെ യാത്ര ദുരിതം അവസാനിക്കുന്നത്. മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്കും അവിടെ നിന്ന് മസ്കറ്റിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് ദിവസേന സര്‍വീസ് ആരംഭിച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഗോ ​ഫ​സ്റ്റ്​ സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത് മു​ത​ൽ തുടങ്ങിയ ക​ണ്ണൂ​രു​കാ​രു​ടെ യാ​ത്ര പ്ര​ശ്ന​ത്തി​നാ​ണ് ഇതോടെ പ​രി​ഹാ​ര​മാകു​ന്ന​ത്.

നേരത്തെ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് നടത്തിയിരുന്നത്. യാത്രക്കാരുടെ ആവശ്യം വര്‍ധിച്ചതോടെ സര്‍വീസുകള്‍ അഞ്ചാക്കി ഉയര്‍ത്തിയിരുന്നു. പു​തി​യ ഷെ​ഡ്യൂ​ൾ പ്രകാരം മ​സ്കറ്റില്‍ ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വ്യ​ഴാ​ഴ്ച രാ​വി​ലെ 7.35ന് ​പു​റ​പ്പെ​ടുന്ന വിമാനം 12.30 ക​ണ്ണൂ​രി​ലെ​ത്തും. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.20ന്​ ​മ​സ്ക​ത്തി​ൽ​ നി​ന്ന് സ​ർ​വി​സ് ആ​രം​ഭി​ക്കുന്ന വിമാനം രാ​വിലെ 8.15 ക​ണ്ണൂ​രി​ലെ​ത്തും.ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.45 മ​സ്ക​ത്തി​ൽ ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക് 2.40ന് ​ക​ണ്ണൂ​രി​ലെ​ത്തും. ക​ണ്ണൂ​രി​ൽ ​നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 4.35 ന് ​പു​റ​പ്പെ​ട്ട് 6.35ന് ​മ​സ്ക​റ്റിലെത്തും. 

വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12.20 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ചെ 2.20ന് ​മ​സ്ക​ത്തി​ലെ​ത്തും. ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​രി​ൽ​ നി​ന്ന് 6.45ന് ​പു​റ​പ്പെ​ട്ട് 8.45ന് ​മ​സ്ക​റ്റിലെത്തും. 

Read Also - ആകർഷകമായ ശമ്പളം, സൗജന്യ താമസം, ഭക്ഷണ അലവൻസും! ഈ ഒരൊറ്റ നിബന്ധന മാത്രം; വമ്പൻ റിക്രൂട്ട്മെന്‍റുമായി എമിറേറ്റ്സ്

'ആകാശ എയറി'ന്‍റെ പുതിയ സര്‍വീസ്, ജൂലൈ 15 മുതൽ തുടങ്ങും

ജിദ്ദ: ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ സൗദി അറേബ്യയിലേക്ക് സര്‍വീസ് നടത്തും. ജൂലൈ 15 മുതല്‍ മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കാണ് സര്‍വീസ് ആരംഭിക്കുക. 

പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും പുതിയ സര്‍വീസ്. മാര്‍ച്ച് 28ന് ദോഹയിലേക്കായിരുന്നു ആകാശ എയറിന്‍റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചത്. ജിദ്ദ-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ 12 നേരിട്ടുള്ള സര്‍വീസുകളാണ് ആകാശ എയര്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അഹമ്മദാബാദില്‍ നിന്ന് ആഴ്ചയില്‍ രണ്ട് വിമാനങ്ങളും സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.

ജൂലൈ 20 മുതലാണ് അഹമ്മദാബാദില്‍ നിന്ന് ജിദ്ദയിലേക്ക് രണ്ട് പ്രതിവാര സര്‍വീസുകള്‍ തുടങ്ങുകയെന്നും വിമാന കമ്പനി അറിയിച്ചു. തലസ്ഥാനമായ റിയാദിലേക്ക് സര്‍വീസുകള്‍ വൈകാതെ ഷെഡ്യൂള്‍ ചെയ്യുമെന്നും കമ്പനി അറിയിച്ചു.   

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios