ബഹ്റൈനില്‍ ഹോം ക്വാറന്റീന്‍ ലംഘിച്ച 34 പേര്‍ക്ക് കോടതി ശിക്ഷ വിധിച്ചു; വിദേശികളെ നാടുകടത്തും

1000 ബഹ്റൈന്‍ ദിനാര്‍ മുതല്‍ 3000 ബഹ്റൈന്‍ ദിനാര്‍ വരെയാണ് ഓരോരുത്തര്‍ക്കും പിഴ വിധിച്ചത്. ഇതോടൊപ്പം മൂന്ന് വിദേശികളെ നാടുകടത്താനും ഉത്തരവിട്ടു.

34 fined for violating home quarantine rules in Bahrain

മനാമ: ബഹ്റൈനില്‍ ഹോം ക്വാറന്റീന്‍ ലംഘനത്തിന് പിടിയിലായ 34 പേര്‍ക്കെതിരെ ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷ. 1000 ബഹ്റൈന്‍ ദിനാര്‍ മുതല്‍ 3000 ബഹ്റൈന്‍ ദിനാര്‍ വരെയാണ് ഓരോരുത്തര്‍ക്കും പിഴ വിധിച്ചത്. ഇതോടൊപ്പം മൂന്ന് വിദേശികളെ നാടുകടത്താനും ഉത്തരവിട്ടു.

അതേസമയം ചില സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മന്ത്രാലയ തീരുമാനം ലംഘിച്ചതിന് ഒരാള്‍ക്ക് 5000 ദിനാര്‍ പിഴ വിധിച്ചു. മുന്‍കൂര്‍ ബുക്കിങ് ഇല്ലാതെ ഉപഭോക്താക്കളെ പ്രവേശിപ്പിച്ചതിനും ഉപഭോക്താക്കളുടെ ശരീരോഷ്‍മാവ് പരിശോധിക്കാതെ അകത്തുകടത്തിയതും ഒരു റസ്റ്റോറന്റിനാണ് ശിക്ഷ ലഭിച്ചത്. സ്ഥാപനം ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios