Asianet News MalayalamAsianet News Malayalam

പാരീസ് ഒളിംപിക്‌സിന് തിരി കൊളുത്തിയതാര്? അവസാന നിമിഷം വരെ സസ്‌പെന്‍സ്

ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന്‍ നദിയില്‍ സ്വീകരിച്ചത്.

Who lit the torch for the Olympics? Suspense until the last minute
Author
First Published Jul 27, 2024, 9:30 AM IST | Last Updated Jul 27, 2024, 9:30 AM IST

പാരീസ്: 2024 പാരിസ് ഒളിംപിക്‌സിന് ആര് തിരികൊളുത്തുമെന്ന സസ്‌പെന്‍സ് അവസാന നിമിഷംവരെ കാത്തുസൂക്ഷിച്ച് സംഘാടകര്‍. ഫ്രാന്‍സില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ഒളിംപിക് ചാംപ്യന്‍ ഉള്‍പ്പടെ നിരവധി സൂപ്പര്‍ താരങ്ങള്‍ ദീപശിഖ കൈമാറിയെങ്കിലും ദീപം തെളിച്ചത് ഇതിഹാസ ഫ്രഞ്ച് ഒളിംപ്യന്‍മാരായ ടെഡ്ഡി റൈനറും, മറീ ജോസെ പെരക്കും. ജൂഡോ താരമായിരുന്ന റൈനര്‍ ഒളിംപിക്‌സില്‍ മൂന്ന് സ്വര്‍ണവും, ലോക ചാംപ്യന്‍ഷിപ്പില്‍ പതിനൊന്ന് സ്വര്‍ണവും നേടിയ താരമാണ്. 1992, 1996 ഒളിംപിക്‌സുകളിലായി ഫ്രാന്‍സിന് വേണ്ടി മൂന്ന് സ്വര്‍ണം നേടിയിട്ടുള്ള താരമാണ് മറീ ജോസെ ലപെരക്ക്. 

ആദ്യമായാണ് ഒളിംപിക്‌സില്‍ രണ്ടുതാരങ്ങള്‍ ചേര്‍ന്ന് ദീപശിഖ തെളിക്കുന്നത്. ലിംഗ സമത്വത്തിന്റെ പ്രതീകമായാണ് സംഘാടകര്‍ ദീപം തെളിക്കാന്‍ രണ്ടുതാരങ്ങളെ തെരഞ്ഞെടുത്തത്. ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ പങ്കെടുത്തത് 1900ലെ പാരിസ് ഒളിംപിക്‌സിലായിരുന്നു. ഒളിംപിക്‌സിലെ സ്ത്രീപുരുഷ അനുപാതം നേര്‍പകുതിയായി ഉയര്‍ന്നത് ഈ ഒളിംപിക്‌സിലും. അതേസമയം, സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു. 

കീപ്പറല്ലെങ്കിലും സഞ്ജുവിനെ കളിപ്പിക്കാം; പരിശീലനത്തിനിടെ ഫീല്‍ഡിംഗില്‍ ഞെട്ടിപ്പിക്കുന്ന ക്യാച്ചുമായി താരം

ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന്‍ നദിയില്‍ സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖര്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങ് കായിക ലോകത്തെ വിസ്മയിപ്പിച്ചുയ സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു.

12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഹോണ്ടുറാസിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള നൗക സെയ്ന്‍ നദിയിലൂടെ കടന്നുപോയത്.

Latest Videos
Follow Us:
Download App:
  • android
  • ios