ഒളിംപ്കിസ് ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഇന്ത്യക്ക് സന്തോഷ വാര്‍ത്ത, മനു ഭാക്കര്‍ ഫൈനലില്‍, മെഡല്‍ പോരാട്ടം നാളെ

ഒളിംപിക്സ് 10മീറ്റർ പിസ്റ്റൾ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും മനു ഭാക്കര്‍ സ്വന്തമാക്കി.

Paris Olympics 2024, Day 1, Live Updates:Manu Bhaker qualifies for womens 10m air pistol final10m Air Pistol final

പാരീസ്: പാരീസ് ഒളിംപിക്സിലെ ഷൂട്ടിംഗ് റേഞ്ചില്‍ തുടക്കത്തിലെ നിരാശക്ക് ശേഷം ഇന്ത്യക്ക് സന്തോഷവാര്‍ത്ത. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുെ മെഡല്‍ പ്രതീക്ഷയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടി. നാളെ ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30നാണ് മെഡല്‍ പോരാട്ടം. യോഗ്യതാ റൗണ്ടില്‍ 580 പോയന്‍റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മനു ഭാക്കറുടെ മുന്നേറ്റം.

യോഗ്യതാ റൗണ്ടില്‍ ആകെ തൊടുത്ത 60 ഷോട്ടുകളില്‍ 27 എണ്ണവും ലക്ഷ്യത്തിന് അടുത്തെത്തിക്കാന്‍ മനുവിനായി. ഒളിംപിക്സ് 10മീറ്റർ പിസ്റ്റൾ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും മനു ഭാക്കര്‍ സ്വന്തമാക്കി. അതേസമയം, മനുവിനൊപ്പം മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം റിഥം സങ്‌വാന് ഫൈനല്‍ യോഗ്യത നേടാനായില്ല. 15-ാം സ്ഥാനത്താണ് റിഥം ഫിനിഷ് ചെയ്തത്.

ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് നിരാശ, സരബ്ജജോത് സിങിന് ഫൈനല്‍ നഷ്ടമായത് തലനാരിഴക്ക്

നേരത്തെ ആദ്യ ദിനം പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായിത് ഇന്ത്യക്ക് നിരാശയായിരുന്നു. ഫൈനലിനുള്ള യോഗ്യതാ റൗണ്ടില്‍ ഒരു പോയന്‍റ് വ്യത്യാസത്തില്‍ സരബ്ജോത് ഒമ്പതാം സ്ഥാനത്ത് ആയപ്പോള്‍ അര്‍ജുന്‍ സിങ് പതിനെട്ടാമതാതാണ് ഫിനിഷ് ചെയ്തത്. മത്സരിച്ച 33 താരങ്ങളില്‍ എട്ട് പേരാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

മിക്സഡ് ഇനത്തില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാല്‍-അര്‍ജുന്‍ ബബുത ജോഡിയും എലവേനില്‍ വലറിവാന്‍-സന്ദീപ് സിങ് ജോഡിയും ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായിരുന്നു.രമിത-അര്‍ജുന്‍ സഖ്യം ആറാമതും വലറിവാന്‍-സന്ദീപ് സഖ്യം പന്ത്രണ്ടാമതുമാണ് യോഗ്യതാ റൗണ്ടില്‍ ഫിനിഷ് ചെയ്തത്. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് മാത്രമെ മെഡല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനാവു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios