'പരമാവധി ശ്രമിക്കുമെന്നുറപ്പിച്ചാണ് വന്നത്, മെഡൽ നേട്ടം രണ്ടക്കത്തിലെത്തും'; മനു ഏഷ്യാനെറ്റ് ന്യൂസിനോട്

പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ നേട്ടം മനുവിലൂ‌ടെയായിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാകര്‍ വെങ്കലം നേടിയത്.

Manu Bhaker speaks Asianet news

പാരിസ്: മെഡൽ നേട്ടത്തിൽ സന്തോഷമെന്ന് മനു ഭാക്കർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. മെഡൽ നേട്ടത്തിൽ സന്തോഷമുണ്ട്.  കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്ന് ഉറച്ചാണ് പാരീസിലേക്ക് വന്നത്. അടുത്ത രണ്ട് ഇന്നതിലും മെഡൽ വാക്ക് നൽകുന്നില്ല. എന്നാൽ പരമാവധി പരിശ്രമിക്കും. ഇന്ത്യക്ക് അതിഗംഭീര ഒളിമ്പിക്സ് ആകുമിത്. മെഡൽ നേട്ടം ഇത്തവണ രണ്ടക്കത്തിൽ എത്തുമെന്നും മനു പറഞ്ഞു.

പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ നേട്ടം മനുവിലൂ‌ടെയായിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാകര്‍ വെങ്കലം നേടിയത്. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം. 

Latest Videos
Follow Us:
Download App:
  • android
  • ios