പാരീസില്‍ ഇന്ത്യയുടെ മെഡല്‍ദിനം! അഭിമാനായി മനു; പ്രണോയിയും സിന്ധുവും പ്രതീക്ഷ, അമ്പെയ്ത്തില്‍ നിരാശ

ഒളിംപിക്‌സ് ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മനു.

india in second day of paris olympics manu bhaker won bronze

പാരീസ്: ഒളിംപിക്‌സ് ഇന്ത്യക്ക് രണ്ടാം ഇന്ത്യക്ക് ആശ്വാസത്തിന്റേത്. പാരീസില്‍ ആദ്യ മെഡല്‍ സ്വന്തമാക്കിയ ദിവസമാണിത്. ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം. ഒളിംപിക്‌സ് ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മനു. ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിന് കഴിഞ്ഞിരുന്നു. 2022 ഏഷ്യന്‍ ഗെയിംസില്‍ മനു ഭാകര്‍ 25 മീറ്റര്‍ പിസ്റ്റല്‍ ടീമിനത്തില്‍ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പിലും 25 മീറ്റര്‍ പിസ്റ്റല്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി. 25 മീറ്റര്‍ പിസ്റ്റല്‍, 10 മീറ്റര്‍ പിസ്റ്റല്‍ ടീമിനങ്ങളിലും മനു ഭാകര്‍ ഇന്ത്യയ്ക്കായി മത്സരിക്കാനിറങ്ങും.

ബാഡ്മിന്റണില്‍ പ്രതീക്ഷ

വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി വി സിന്ധു ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ ജയം സ്വന്താകാക്കി. ആദ്യ റൗണ്ടില്‍ സിന്ധു നേരിട്ടുള്ള ഗെയ്മുകള്‍ക്ക് മാലദ്വീപിന്റെ ഫാത്തിമത്തിനെ തോല്‍പ്പിച്ചു. പുരുഷ ബാഡ്മിന്റണില്‍ മലയാളി താരം എച്ച് എസ്് പ്രണോയിയും ആദ്യ കടമ്പ ജയിച്ചുകയറി. ജര്‍മന്‍ താരം ഫാബിയന്‍ റൂത്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്് താരം തോല്‍പ്പിച്ചത്. 

ബോക്‌സിംഗില്‍ ജയിച്ച് തുടങ്ങി

വനിതാ ബോക്‌സിംഗില്‍ ഇന്ത്യയുടെ നിഖാത് സരീന് വിജയത്തുടക്കം. 50 കിലോ വിഭാഗത്തില്‍ ജര്‍മ്മന്‍ താരത്തെ 5-0ന് തോല്‍പിച്ച് നിഖാത് സരീന്‍ പ്രീക്വാര്‍ട്ടറില്‍. ടേബിള്‍ ടെന്നിസില്‍ മണിക ബത്ര രണ്ടാം റൗണ്ടില്‍. മണിക 4.1ന് ബ്രട്ടീഷ് താരം അന്ന ഹേഴ്‌സിയെ തോല്‍പിച്ചു. സ്വീഡിഷ് താരത്തെ തോല്‍വിച്ച് ശ്രീജ അകുലയും രണ്ടാം റൗണ്ടില്‍. പുരുഷ സിംഗിള്‍സില്‍ അജന്ത ശരത് കമല്‍ ആദ്യ റൗണ്ടില്‍ പുറത്ത്.

അമ്പെയ്ത്തില്‍ പുറത്ത്

ഒളിംപിക്‌സ് അന്‌പെയ്ത്ത് വനിതാ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പുറത്ത്. ദീപിക കുമാരി, അങ്കിത ഭഗത്, ഭജര്‍ കൗര്‍ ടീമിനെ തോല്‍പിച്ച് നെതര്‍ലന്‍ഡ്‌സ് സെമിയില്‍. നീന്തലില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജിനും കൗമാരതാരം ധിനിധി ദേസിംഗുവിനും നിരാശ. ശ്രീഹരി 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും ധിനിധി 200 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലും സെമിയില്‍ എത്താതെ പുറത്ത്. ടെന്നിസ് സിംഗില്‍സില്‍ ഇന്ത്യയുടെ സുമിത് നാഗല്‍ ആദ്യറൗണ്ടില്‍ പുറത്ത്. ഫ്രഞ്ച് താരം ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് സുമിത്തിനെ തോല്‍പിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios