ഇന്ത്യൻ റേസിംഗ് ലീഗ്: നാലാം റൗണ്ടിലും വിജയം തുടര്‍ന്ന് ചെന്നൈ ടർബോ റൈഡേഴ്സ്
റേസിംഗ് പ്രമോഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവൽ, ഇന്ത്യയിലെ മോട്ടോർ സ്പോർട്സ് രംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.
ചെന്നൈ: ഇന്ത്യൻ റേസിംഗ് ലീഗിൽ വിജയഗാഥ തുടർന്ന് ചെന്നൈ ടർബോ റൈഡെർസ്. നാലാം റൗണ്ടിൽ ചെന്നൈ ടർബോ റൈഡെഴ്സിന് വേണ്ടി ബ്രീട്ടിഷ് പൗരനായ ജോൺ ലാൻകസ്റ്റർ വിജയം നേടി. കോയമ്പത്തൂരിലെ കാരി മോഡോർ സ്പീഡ് വേയിൽ നടന്ന മത്സരങ്ങളിൽ വാശിയേറിയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
ഫോർമുല 4 ഇന്ത്യൻ ഓപ്പണിൽ ഹൈദരാബാദ് ബ്ലാക്ക് ബേർഡിസിന്‍റെ അഖിൽ അലിബായി വിജയിച്ചു. സീസണിലെ മൂന്നാമത്തെ വിജയമായിരുന്നു സൗത്ത് ഫ്രിക്കൻ സ്വദേശിയായ അഖിൽ അലിബായി സ്വന്തമാക്കുന്നത്. ശേഷിക്കുന്ന റൗണ്ടുകൾ കൂടി പൂർത്തിയാല്‍ മാത്രമേ പ്രഥമ ഇന്ത്യൻ റേസിംഗ് ലീഗിന്‍റെ വിജയിയെ അറിയാനാകൂ.
സി കെ നായിഡു ട്രോഫി: ഷോൺ റോജറിന് വീണ്ടും സെഞ്ചുറി, ഉത്തരാഖണ്ഡിനെതിരെ കേരളം മികച്ച സ്കോറിലേക്ക്
ഇന്ത്യൻ റേസിംഗ് ലീഗിന്‍റെ ഭാഗമായി സംഘടിപ്പിച്ച നാഷണൽ റേസിംഗ് ചാപ്യൻഷിപ്പിൽ തൃശ്ശൂരിൽ നിന്നുള്ള ദിൽജിത്ത് ടി.എസ് വിജയിച്ചു. ഡാർക്ക് ഡോൺ റേസിംഗ് കമ്പനിക്ക് വേണ്ടിയായിരുന്നു ദിൽജിത്ത് മത്സരിക്കാൻ ഇറങ്ങിയത്.
റേസിംഗ് പ്രമോഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവൽ, ഇന്ത്യയിലെ മോട്ടോർ സ്പോർട്സ് രംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇന്ത്യൻ റേസിംഗ് ലീഗ് (IRL), ഫോർമുല 4 ഇന്ത്യൻ ചാമ്പ്യൻഷിപ്പ് (F4IC). എന്നിങ്ങനെ രണ്ട് പ്രധാന ചാമ്പ്യൻഷിപ്പുകൾ ഫെസ്റ്റിവലിൽ ഉൾപ്പെടുന്നത്. നവംബർ വരെ വിവിധ റൗണ്ടുകൾ ആയാണ് സീസണിലെ മത്സരങ്ങൾ. കൊൽക്കത്ത, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, ഗോവ, കൊച്ചി, അഹമ്മദാബാദ് എന്നീ എട്ട് നഗരങ്ങൾ കേന്ദ്രീകരിച്ച ടീമുകൾ ആണ് ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവൽ മത്സരത്തിനിറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക