നാലരപതിറ്റാണ്ടായി ഒരു നാടിന്റെ സ്പന്ദനം; സിപിഎൻ ബസിനെ നെഞ്ചോട് ചേർത്ത് നാട്

കുടുംബപേരായ ചെറുകരയും മുത്തച്ഛൻ പദ്മനാഭന്റെയും പിതാവ് നാരായണന്റെയും പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് സിപിഎൻ  എന്ന് പേരിട്ടു. 

Locals appreciate private bus which service 45 years

മാന്നാർ: നാലരപ്പതിറ്റാണ്ടായി നാടിനൊപ്പം സഞ്ചരിച്ച സ്വകാര്യ ബസിന് നാടിന്റെ ആദരവ്. മാന്നാർ-പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന സിപിഎൻ എന്ന സ്വകാര്യ ബസിനാണ് നാട്ടുകാർ ആദരവ് നൽകിയത്. പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകി ബുധനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ബുധനൂർ കലാപോഷിണി വായനശാലയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

കുടുംബപേരായ ചെറുകരയും മുത്തച്ഛൻ പദ്മനാഭന്റെയും പിതാവ് നാരായണന്റെയും പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് സിപിഎൻ  എന്ന് പേരിട്ടു. കുളനട മാന്തുക ചെറുകരയിൽ എൻസി രാജൻപിള്ളയുടെ ഉടമസ്ഥതയിലുള്ള സിപിഎൻ എന്ന സ്വകാര്യ ബസ് പൊതുഗതാഗത രംഗത്ത് നാലരപതിറ്റാണ്ടിന്റെ സ്തുത്യർഹമായ സേവനത്തിലൂടെ നാടിന്റെ സ്പന്ദനമായി മാറിയിരിക്കുകയാണ്. 

ഇതിലെ ജീവനക്കാരായ ശശിധരൻ നായർ, തുളസീധരൻ നായർ, വിനോദ് എന്നിവരെയും ബസ് ഉടമയെയും പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകം പൊന്നാട അണിയിച്ച് ആദരിച്ചു. മാദ്ധ്യമ പ്രവർത്തകൻ ബഷീർ പാലക്കീഴിൽ, പരിസ്ഥിതി ഫോറം പ്രവർത്തകൻ അബ്ദുൾ റഹ്‌മാൻ കുഞ്ഞ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് എസ് രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.

മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബാലസുന്ദരപണിക്കർ, ബുധനൂർ ഗ്രാമപഞ്ചായത്തംഗം ഹരിദാസ് പി വി, ഫോറം ഭാരവാഹികളായ അബ്ദുൾ റഹ്‌മാൻകുഞ്ഞ്, തോമസ് ജോൺ, ഡോ. സജീവ് പഞ്ചകൈലാസി, തോമസ് ജോൺ, വായനശാല സെക്രട്ടറി സുനിൽകുമാർ, സുനിത എന്നിവർ സംസാരിച്ചു. പി ജെ നാഗേഷ് കുമാർ സ്വാഗതവും ട്രഷറർ ജയ മാന്നാർ നന്ദിയും പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios