അച്ഛൻ കഴിച്ച എച്ചിൽ പാത്രം എന്തിനാണ് അമ്മ കഴുകുന്നത്?
അമ്മയും "ഇന്നു മുതൽ ഈ വീട്ടിൽ അവരവരുടെ എച്ചിൽ പാത്രങ്ങൾ അവനവൻ തന്നെ കഴുകണം" എന്ന് പറഞ്ഞാവണം അമ്മയുടെ അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടിയത്. അതു കൊണ്ട് മകളെ മാത്രമല്ല മകനെയും കൂടി അടുക്കളയിൽ കയറ്റണം.
മകനെ അടുക്കളയിൽ കയറ്റി ജോലി ചെയ്യിപ്പിക്കാൻ തുടങ്ങുമ്പോൾ തന്നെ, അവനിലുള്ള പുരുഷാധിപത്യം പതിയെ അവസാനിക്കാൻ തുടങ്ങും. മകനെ അടുക്കളയിൽ കയറ്റിയാൽ മാത്രം പോരാ, എച്ചിൽ പാത്രങ്ങൾ കൂടി കഴുകിക്കാൻ പഠിപ്പിക്കണം. മകളും ഉണ്ടെങ്കിൽ അടുക്കള ജോലി കൊടുക്കുമ്പോൾ ഒരു തരത്തിൽ ഉള്ള വേർതിരിക്കലും കാണിക്കരുത്. അതായത് "മോൻ കറിക്കരിയൂ, മോള് എച്ചിൽ പാത്രങ്ങൾ കഴുകൂ, തുടങ്ങിയ രീതിയിൽ ഒരു വേർ തിരിവും കാണിക്കാതെ ഇരിക്കണം.
ഒരിക്കൽ ഒരു സുഹൃത്ത് ഫേസ്ബുക്കിൽ എഴുതി "ഭാര്യ, അവരുടെ വീട്ടിൽ പോയതിനാൽ രണ്ടു ദിവസമായി ഭക്ഷണം ഹോട്ടലിൽ നിന്നാണ്. ''നമ്മളിൽ പലരും ഇതിലെ സ്ത്രീ വിരുദ്ധത കാണില്ല. കാരണം, നാം ജനിച്ചു വീണ സമൂഹം അങ്ങനെയാണ്. ഉമ്മറത്തിരിക്കുന്ന പുരുഷന് പ്രഭാതത്തിൽ കട്ടൻ കാപ്പി കൊടുത്തു കൊണ്ടാണ് ഒരു ശരാശരി മലയാളി വീട്ടമ്മയുടെ ദിവസം ആരംഭിക്കുന്നത് തന്നെ.
പിന്നെ, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, നാലുമണിക്കാപ്പി, ഡിന്നർ ഇവയൊക്കെ ഉണ്ടാക്കുന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വം ആണെന്നാണ് സമൂഹവും ആചാരങ്ങളും നമ്മളെ പഠിപ്പിക്കുന്നത്. ഈ കാര്യത്തിൽ മാത്രം എല്ലാ മതങ്ങളും ഒറ്റക്കെട്ടാണ്. സ്ത്രീ സമത്വത്തെപ്പറ്റി വാ തോരാതെ സംസാരിക്കുന്ന നേതാവിന്‍റെ വീട്ടിൽ ചെന്നാൽ അവിടെയും അടുക്കളയിൽ പോയി ചായ ഉണ്ടാക്കി കൊണ്ടു വരുന്നത് നേതാവായിരിക്കില്ല.
ഓണക്കാലങ്ങളിൽ പത്ര മാധ്യമങ്ങളിൽ ശ്രദ്ധിച്ചിട്ടുണ്ടാവും, ജനനായകന്‍റെ ഓണം ഉണ്ണുന്ന ഇലയിൽ, ചോറു വിളമ്പുന്ന സഹധർമ്മിണിയെ. ഇതിലെ സ്ത്രീ വിരുദ്ധതയും നാം തിരിച്ചറിയില്ല. അവർ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്ന പടം ഇട്ടാൽ അതൊരു നല്ല മെസ്സേജ് അല്ലെ? അതു പോലെ ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, "മോളുടെ കല്യാണം ആയി, ഇപ്പോൾ പാചകം ഒക്കെ കുറച്ചു കുറച്ചായി പഠിപ്പിച്ചു കൊടുക്കുന്നു." ഇതിൽ അസ്വാഭാവികത നമുക്ക് തോന്നില്ല. തോന്നുമോ? ഇല്ല. എന്നാൽ "മോന്‍റെ കല്യാണം ആയി, പാചകം ഒക്കെ അവനെ പഠിപ്പിക്കണം." എന്ന് ഒരമ്മയോ, അച്ഛനോ പറഞ്ഞാൽ നമ്മളിൽ ചിരി പൊട്ടില്ലേ? ശരിക്കും പറഞ്ഞാൽ ഓരോ പൗരനും അടുക്കള ജോലി പങ്കിട്ടാണ് സ്ത്രീ പുരുഷ സമത്വം തുടങ്ങേണ്ടത്, അല്ലാതെ ലേഖനം എഴുതിയിട്ടോ, കവല പ്രസംഗം നടത്തിയോ അല്ല.
മകനെ അടുക്കളയിൽ കയറ്റിയാൽ മാത്രം പോരാ, എച്ചിൽ പാത്രങ്ങൾ കൂടി കഴുകിക്കാൻ പഠിപ്പിക്കണം
നമ്മുടെ സിനിമകളും TV പ്രോഗ്രാമുകളും സ്ത്രീയെ അടുക്കളയിൽ തളച്ചിരിക്കുകയാണ്. സ്ത്രീ വിരുദ്ധ സംഭാഷണങ്ങൾ ഉള്ള ഭാഗം അഭിനയിക്കില്ല എന്ന് പ്രതിജ്ഞ എടുത്ത നടൻമാർ, സ്ത്രീയെ Stereotype (സര്‍വസാധാരണമായ സ്ഥിരസങ്കല്പം) ചെയ്യുന്ന ഭാഗങ്ങളിൽക്കൂടി അഭിനയിക്കില്ല എന്ന് പറയണം. ഉദാഹരണത്തിന് ഭാര്യയോട്, "ഇന്നെന്താ ഡിന്നറിന്?" അല്ലെങ്കിൽ വിരുന്നുകാർ വരുമ്പോൾ "അകത്തു പോയി ഒരു ചായ കൊണ്ട് വരൂ" തുടങ്ങിയ സിനിമയിൽ/ TV യിൽ സാധാരണയായി സ്ത്രീ വിരുദ്ധ ഡയലോഗുകൾ കൂടി ഇല്ലാതാക്കണം.
മകനെ അടുക്കളയിൽ കയറ്റി ജോലി ചെയ്യിപ്പിക്കാൻ തുടങ്ങുമ്പോൾ തന്നെ, അവനിലുള്ള പുരുഷാധിപത്യം പതിയെ അവസാനിക്കാൻ തുടങ്ങും. മകനെ അടുക്കളയിൽ കയറ്റിയാൽ മാത്രം പോരാ, എച്ചിൽ പാത്രങ്ങൾ കൂടി കഴുകിക്കാൻ പഠിപ്പിക്കണം. മകളും ഉണ്ടെങ്കിൽ അടുക്കള ജോലി കൊടുക്കുമ്പോൾ ഒരു തരത്തിൽ ഉള്ള വേർതിരിക്കലും കാണിക്കരുത്. അതായത് "മോൻ കറിക്കരിയൂ, മോള് എച്ചിൽ പാത്രങ്ങൾ കഴുകൂ, തുടങ്ങിയ രീതിയിൽ ഒരു വേർ തിരിവും കാണിക്കാതെ ഇരിക്കണം.
സ്ത്രീയെ അടക്കി വാഴാൻ ഉള്ളതല്ല എന്ന ബോധവും ഒരു സഹവർത്തിത്വ മനോഭാവവും ഉണ്ടായിക്കൊള്ളും. അങ്ങിനെ ഒരു സംസ്കാരം ആണ് വളർന്നു വരേണ്ടത്. നമ്മൾ സംസ്കാരം എന്ന് ഇപ്പോൾ പഠിച്ചു വച്ചിരിക്കുന്ന പലതും സ്ത്രീ വിരുദ്ധമായ ആശയങ്ങൾ ആണ്. സംസ്കാരം, കുടുംബബന്ധം എന്ന പേരിൽ നമ്മളെ തളച്ചിടാൻ ശ്രമിക്കുന്നതും സ്ത്രീ വിരുദ്ധമായ ആശയങ്ങൾ ആണ്.
പുരുഷൻമാരോട്, ഈ കുക്കിങ് അത്ര പ്രയാസം ഉള്ള കാര്യമല്ല കേട്ടോ
അതിപ്പോള്‍ ഏതു മതത്തിൽ ആയാലും. വിപ്ലവം തുടങ്ങേണ്ടിയതും അടുക്കളയിൽ തന്നെ, "അച്ഛൻ കഴിച്ച ആ എച്ചിൽ പാത്രം എന്തിനാണ് അമ്മ കഴുകുന്നത്" എന്നുള്ള ചോദ്യത്തിൽ നിന്നാവണം അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടിയത്. അമ്മയും "ഇന്നു മുതൽ ഈ വീട്ടിൽ അവരവരുടെ എച്ചിൽ പാത്രങ്ങൾ അവനവൻ തന്നെ കഴുകണം" എന്ന് പറഞ്ഞാവണം അമ്മയുടെ അസമത്വത്തെക്കുറിച്ചുള്ള സമരം തുടങ്ങേണ്ടിയത്. അതു കൊണ്ട് മകളെ മാത്രമല്ല മകനെയും കൂടി അടുക്കളയിൽ കയറ്റണം. മുറ്റം അടിക്കാൻ ശീലിപ്പിക്കണം. ചപ്പാത്തി പരത്താൻ പഠിപ്പിക്കണം, കഞ്ഞി വയ്പ്പിക്കണം. കറികൾ എല്ലാം ഉണ്ടാക്കാൻ പഠിപ്പിക്കണം, ആഹാരം കഴിച്ച പാത്രം കഴുകിക്കണം.
പുരുഷൻമാരോട്, ഈ കുക്കിങ് അത്ര പ്രയാസം ഉള്ള കാര്യമല്ല കേട്ടോ. അമേരിക്കയിലെ പ്രശസ്തമായ Napa Valley restaurant ന്‍റെ ഉടമയും, പ്രശസ്ത പാചക വിദഗ്ദനും ആയ Thomas Keller പറഞ്ഞത് 'Once you understand the foundations of cooking- whatever kind you like, whether it's French or Italian or Japanese- you really don't need a cookbook anymore.'
അതായത് പാചകത്തിന്‍റെ ബാലപാഠങ്ങൾ പഠിച്ചാൽ ലോകത്തിലുള്ള ഏത് വിഭവവും കുക്ക് ചെയ്യാം. എന്‍റെ സ്വന്തം അനുഭവം കൂടിയാണിത്. പറഞ്ഞു വന്നത് അടുക്കള സ്ത്രീക്കു മാത്രമുള്ള സ്ഥലമല്ല. സ്ത്രീ-പുരുഷ സമത്വം തുടങ്ങേണ്ടത് സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നാണ്. Gender equality should start from your own kitchen.