പ്രധാനമന്ത്രിയുടെ ഡീപ് ഫേക്ക് എന്ന പേരിൽ വൈറലായത് റിയൽ വീഡിയോ, എന്നാൽ വീഡിയോയിലുള്ളത് 'അപരൻ'

വീഡിയോ ഡീപ് ഫേക്കല്ല, എന്നാൽ ഈ വീഡിയോയിലുള്ളത് പ്രധാനമന്ത്രിയുടെ അപരെന്ന പേരിൽ അറിയപ്പെടുന്ന ബിസിനസുകാരനാണെന്ന് മാത്രം.

video levelled claiming PM modi dancing with women is not deep fake but real but man in video is not PM modi etj

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗർബ നൃത്തം ചെയ്യുന്ന വീഡിയോ ഡീപ്പ് ഫേക്കല്ല പക്ഷേ വീഡിയോയിലുള്ളത് പ്രധാനമന്ത്രിയുടെ രൂപ സാദൃശ്യമുള്ള വ്യാപാരി. അടുത്തിടെ ചലചിത്ര താരത്തിന്റെ ഡീപ് ഫേക്ക് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇത്തരം സംഭവങ്ങളേക്കുറിച്ച് പ്രതികരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി താന്‍ ഗർബ നൃത്തം ചെയ്യുന്ന വീഡിയോ കണ്ടുവെന്ന് പരാമർശിച്ചത്. എന്നാൽ ഈ വീഡിയോ ഡീപ് ഫേക്കല്ല, എന്നാൽ ഈ വീഡിയോയിലുള്ളത് പ്രധാനമന്ത്രിയുടെ അപരെന്ന പേരിൽ അറിയപ്പെടുന്ന ബിസിനസുകാരനാണെന്ന് മാത്രം.

വികാസ് മഹാന്തേ എന്ന ബിസിനസുകാരനാണ് അടുത്തിടെ വൈറലായ ഗർബ നൃത്തത്തിലുള്ളത് പ്രധാനമന്ത്രിയല്ല താനാണെന്ന് പ്രതികരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള സാദൃശ്യം ഒരു തരത്തിലും ദുരുപയോഗിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നില്ല വീഡിയോ എന്നും വികാസ് പറയുന്നു. അഭിനേതാവും ബിസിനസുകാരനുമായ വികാസിന് ഇത്തരം പരിപാടികളില്‍ അതിഥിയായി ക്ഷണിക്കാറുണ്ട്. അത്തരമൊരു പരിപാടിക്കിടെ നടന്ന നൃത്ത വീഡിയോയാണ് പ്രധാനമന്ത്രിയുടേതെന്ന പേരിൽ വൈറലായതെന്നും വികാസ് മഹാന്തേ വിശദമാക്കി. ഇന്‍സ്റ്റഗ്രാമിലാണ് വികാസ് ഇക്കാര്യം വിശദമാക്കിയത്.

ഏതാനും ദിവസങ്ങൾക്ക് മുന്‍പ് ബിജെപി ആസ്ഥാനത്ത് സംസാരിക്കുന്നതിനിടയിലാണ് ഡീപ് ഫേക് വിഷയത്തിൽ മോദി പ്രതികരിച്ചത്. ഡീപ് ഫേക് വീഡിയോകൾ വലിയ ആശങ്ക സൃഷ്ടിക്കുകയാണെന്നും അത്തരം വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകാൻ ചാറ്റ് ജിപിടി സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി വിശദമാക്കിയിരുന്നു. മാധ്യമങ്ങൾ ഈ വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡീപ് ഫേക് വീഡിയോകളിൽ ഇരയാക്കപ്പെട്ടവർ പൊലീസിൽ പരാതി നൽകണമെന്നും കൂടാതെ വിവരസാങ്കേതിക നിയമങ്ങൾ പ്രകാരമുള്ള പരിഹാരങ്ങൾ പ്രയോജനപ്പെടുത്തമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios