മക്കളെ കാക്കാന്‍ ചെന്നായ്ക്കള്‍ക്ക് മുന്നില്‍ പതറാതെ കരടി, ഒടുവില്‍ ജയം ഈ അമ്മയ്ക്ക്
വോൾഫ് ട്രാക്കർ കമ്പനി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വിഡിയോ പുറത്ത് വിട്ടതോടെയാണ് അസാധാരണമായ ചെറുത്തുനിൽപ്പിന്‍റെ വീഡിയോ പുറം ലോകം അറിഞ്ഞതും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതും.
തന്റെ രണ്ട് കുഞ്ഞുങ്ങളുടെ ജീവന് വേണ്ടി ഒരു കൂട്ടം ചെന്നായ്ക്കള്‍ക്ക് മുന്നില്‍ പതറാതെ പിടിച്ചുനിന്ന് അമ്മകരടി. കുഞ്ഞുങ്ങളെ ആക്രമിക്കാനെത്തിയ ചെന്നായ്ക്കളെ തിരിച്ച് ആക്രമിച്ചോടിക്കുകയായിരുന്നു ഈ അമ്മ.
അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് സംഭവം നടന്നതെന്ന് കൗബോയ് ഡെയ്‍ലി റിപ്പോർട്ട് ചെയ്തു.
യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലൂടെ പതിവ് നടത്തത്തിനിറങ്ങിയ ഗൈഡ് ബ്ലാൻഡാണ് ചെന്നായ്ക്കളിൽ നിന്ന് തന്‍റെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി ഒരു അമ്മക്കരടി നടത്തിയ അസാധാരണ ചെറുത്തുനിൽപ്പ് ക്യാമറയിൽ പകർത്തിയത്. വിനോദ സഞ്ചാരികൾക്കായി വൈൽഡ് ലൈഫ് അഡ്വെഞ്ചർ ട്രിപ്പുകൾ സംഘടിപ്പിക്കുന്ന യെല്ലോസ്റ്റോൺ വോൾഫ് ട്രാക്കർ കമ്പനിലെ ഗൈഡാണ് ഗ്ലാൻഡ്.
അമ്മക്കരടിയെയും രണ്ട് കുഞ്ഞുങ്ങളെയും പിൻതുടരുന്ന ചെന്നായ്ക്കൂട്ടത്തെ വീഡിയോയുടെ തുടക്കത്തിൽ കാണാം. ഇരപിടിക്കാനായി എത്തിയ ചെന്നായ്ക്കളിൽ നിന്ന് തന്‍റെ കുഞ്ഞുങ്ങളെയും കൊണ്ട് കഴിയും വിധം വേഗത്തിൽ ഓടുകയാണ് അമ്മക്കരടി. എന്നാൽ ചെന്നായ്ക്കളിൽ നിന്ന് ഓടി രക്ഷപ്പെടാനാവില്ലെന്ന് മനസ്സിലാക്കിയ അമ്മക്കരടി പെട്ടെന്ന് ചെന്നായ്ക്കൂട്ടത്തിന് നേരെ തിരിഞ്ഞു നിന്നു. ശേഷം തന്‍റെ രണ്ട് കുഞ്ഞുങ്ങളെയും തന്നോട് ചേർത്ത് നിർത്തി. ആക്രമണമാണ് എറ്റവും മികച്ച പ്രതിരോധമെന്ന മട്ടിൽ ചെന്നായ്ക്കൂട്ടങ്ങളെ തിരിച്ചാക്രമിക്കുകയാണ് അമ്മകരടി.
പെട്ടെന്ന് ആക്രമണോത്സുകയായ അമ്മക്കരടിയെ കണ്ട് ഭയന്ന ചെന്നായ്ക്കൂട്ടം പിൻവാങ്ങുന്നതും തിരിഞ്ഞോടുന്നതും വീഡിയോയിൽ കാണാം.
യെല്ലോസ്റ്റോൺ വോൾഫ് ട്രാക്കർ കമ്പനി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വിഡിയോ പുറത്ത് വിട്ടതോടെയാണ് അസാധാരണമായ ചെറുത്തുനിൽപ്പിന്‍റെ വീഡിയോ പുറം ലോകം അറിഞ്ഞതും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതും.