ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടം; മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവച്ച് താരം
മഞ്ഞുപാളിക്കടിയിലൂടെ നീന്തുന്ന വീഡിയോയാണ് ജെയ്സൺ ചിത്രീകരിക്കാൻ തീരുമാനിച്ചത്. അങ്ങനെ തന്റെ സഹപ്രവർത്തകർക്കും നായയ്ക്കുമൊപ്പം ജെയ്സൺ തണുത്തുറഞ്ഞ വെള്ളത്തിന് സമീപമെത്തി. ഇവിടെവച്ച് മഞ്ഞുപാളി പൊളിച്ച് തുളയുണ്ടാക്കുകയും അതുവഴി തണുത്തുറഞ്ഞ വെള്ളത്തിനടിയിലേക്ക് കടക്കുകയും ചെയ്തു. എന്നാൽ, താൻ പ്രതീക്ഷിച്ച പോലെയായിരുന്നില്ല ആ അനുഭവമെന്ന് ജെയ്സൺ പറയുന്നു.
വാഷിങ്ടൺ: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപെട്ട് ആളുകൾ മരിക്കുന്ന സംഭവം പതിവാകുകയാണ്. ചിലർ അപകടത്തിൽനിന്ന് അത്‍ഭുതകരമായി രക്ഷപ്പെടുന്നതും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ സാഹസികമായി ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപെടുകയും പിന്നീട് അത്‍ഭുതകരമായി രക്ഷപ്പെടുകയും ചെയ്തൊരു യുവാവിന്റെ അനുഭവകുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ടിക് ടോക്കിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ജെയ്സൺ ക്ലാർക്ക് എന്ന യുവാവാണ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ മരണത്തെ മുഖാമുഖം കണ്ട തന്റെ അനുഭവം പങ്കുവച്ചത്. താൻ അപകടത്തിൽപെടാൻ തക്കതായ വീഡിയോയും ജെയ്സൺ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
നിരവധി സാഹസികമായ വീഡിയോകള്‍ ചിത്രീകരിച്ച് ആരാധകരുടെ കയ്യടി നേടിയ താരമാണ് ജെയ്സൺ. മുമ്പ് ചെയ്ത വീഡിയോയിൽ നിന്നും അൽപം വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണ ജെയ്സൺ വീഡിയോ ചിത്രീകരിക്കാൻ പുറപ്പെട്ടത്. മഞ്ഞുപാളിക്കടിയിലൂടെ നീന്തുന്ന വീഡിയോയാണ് ജെയ്സൺ ചിത്രീകരിക്കാൻ തീരുമാനിച്ചത്. അങ്ങനെ തന്റെ സഹപ്രവർത്തകർക്കും നായയ്ക്കുമൊപ്പം ജെയ്സൺ തണുത്തുറഞ്ഞ വെള്ളത്തിന് സമീപമെത്തി. ഇവിടെവച്ച് മഞ്ഞുപാളി പൊളിച്ച് തുളയുണ്ടാക്കുകയും അതുവഴി തണുത്തുറഞ്ഞ വെള്ളത്തിനടിയിലേക്ക് കടക്കുകയും ചെയ്തു. എന്നാൽ, താൻ പ്രതീക്ഷിച്ച പോലെയായിരുന്നില്ല ആ അനുഭവമെന്ന് ജെയ്സൺ പറയുന്നു.
'ഒരിക്കലും മരണത്തോട് ഇത്രയും അടുത്തുനിന്നിട്ടില്ല. വെള്ളത്തിലിറങ്ങിയ നിമിഷം തന്നെ കണ്ണുകള്‍ മരവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വെള്ളത്തിനടിയില്‍ നിന്ന് ഉപരിതലം തിരിച്ചറിയാനാകാത വിധം താൻ പെട്ടുപോയി. വെള്ളത്തിനടിയിൽ കിടന്ന് ചുറ്റുപാടും നീന്തുമ്പോൾ മുകളിലുള്ള നേർത്ത മഞ്ഞുപാളി ശരീരത്തിൽ തട്ടുമ്പോൾ താൻ കരുതും ഇതാണ് താൻ ഉണ്ടാക്കിയ ദ്വാരമെന്ന്. പിന്നാലെ പുറം കൊണ്ട് മഞ്ഞുപാളി ഇടിച്ച് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ, അവസാനമായി തിരിച്ചുകയറാൻ പ്രേരിപ്പിച്ചത് എന്താണെന്ന് എനിക്കറിയില്ല. എനിക്ക് ശ്വാസമെടുക്കാനോ ഒന്നും കാണാനോ കഴിയുന്നില്ലായിരുന്നു. രക്ഷപ്പെടാൻ കഴിയുമെന്ന് പ്രിതീക്ഷിച്ചിരുന്നില്ല. പിന്നീട് എങ്ങനെയൊക്കെയോ നീന്തി രക്ഷപ്പെടുകയായിരുന്നു', ജെയ്സൺ കുറിച്ചു.
"
ഇതുവരെ രണ്ട് കോടിയിലധികം പേരാണ് ജെയ്സൻ പങ്കുവച്ച് വീഡിയോ കണ്ടത്. നിരവധി പേർ വീഡിയോയ്ക്ക് കമന്റും ചെയ്യുന്നുണ്ട്. അതേസമയം, അപകടത്തില്‍പ്പെട്ട് രക്ഷപ്പെട്ടെങ്കിലും വീണ്ടും ഒരുതവണകൂടി തടാകത്തില്‍ നീന്താനുള്ള തന്റെ ശ്രമം തുടരുന്ന വീഡിയോയും ജെയ്സൺ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ആദ്യശ്രമത്തില്‍ നിന്ന് വ്യത്യസ്തമായി അല്‍പം വലിയ ദ്വാരമുണ്ടാക്കിയതിനു ശേഷമാണ്
ജെയ്സൺ വെള്ളത്തിലേക്കിറങ്ങിയത്. ഈ വീഡിയോയും വൈറലാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ രണ്ടുലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്.