'ജനങ്ങൾ സഹകരിച്ചാലെ ഇന്ത്യ ആരോഗ്യമുള്ളതാകൂ'; ഗാന്ധിജിയുടെ വേഷത്തിൽ കൊവിഡ് ടെസ്റ്റ് നടത്താനെത്തി ബാലൻ

കൊവിഡ് ടെസ്റ്റ് നടത്തേണ്ടുന്ന ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും പേടിക്കാനായി ഒന്നുമില്ലെന്നും കുട്ടി പറയുന്നു.  

gujrat boy goes for covid 19 test dressed as gandhi

​ഗാന്ധിന​ഗർ: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിരവധി ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടക്കുന്നത്. ആരോ​ഗ്യപ്രവർത്തകരും പൊലീസും ഉൾപ്പടെ ഉള്ളവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും ഇപ്പോഴും അവ പാലിക്കാത്ത നിരവധി പേരുടെ വാർത്തകളും ദിവസവും പ്രത്യക്ഷപ്പെടുന്നു. ഈ അവസരത്തിൽ വേറിട്ട ബോധവത്ക്കരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഒരു 10 വയസുകാരൻ. 

​ഗുജറാത്തിലെ ഒരു കൊവിഡ് കെയർ സെന്ററിലാണ് സംഭവം. ​ഗാന്ധിജിയുടെ വേഷത്തിലാണ് ഈ കൊച്ചു മിടുക്കാൻ ടെസ്റ്റ് നടത്താൻ എത്തിയത്. കൊവിഡ് ടെസ്റ്റ് നടത്തേണ്ടുന്ന ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും പേടിക്കാനായി ഒന്നുമില്ലെന്നും കുട്ടി പറയുന്നു.  

"കൊറോണ വൈറസ് പരിശോധനയ്ക്കായി എന്റെ സാമ്പിളുകൾ എടുത്തിട്ടുണ്ട്. ടെസ്റ്റിനെ പറ്റി ആളുകൾ ഭയപ്പെടരുത്. ജനങ്ങൾ സഹകരിച്ചാൽ മാത്രമേ നമ്മുടെ രാജ്യം ആരോഗ്യമുള്ളതാകൂ", കുട്ടി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും ​ഗാന്ധിയുടെ വേഷത്തിൽ ടെസ്റ്റിനെത്തിയ ഈ മിടുക്കന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios