ഓജോ ബോര്‍ഡ് കളിപ്പാട്ടം പോലെ വില്‍ക്കുന്നു; 'അപകടകരമെന്ന്' ഗോസ്റ്റ് ഹണ്ടര്‍മാര്‍.!

ഒരു പൌണ്ടിന് വിവിധ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര ശൃംഖലയായ പൌണ്ട് ലാന്‍റാണ് ഇത്തരത്തില്‍ ഒരു വില്‍പ്പന നടത്തുന്നത്. ഗോസ്റ്റ് ഹണ്ടറിന്‍റെ വാക്കുകള്‍ പ്രകാരം, ഓജോ ബോര്‍ഡ് എന്നത് ഒരു കളിപ്പാട്ടമല്ല, അത് ഒരിക്കലും കുട്ടികള്‍ക്കും മറ്റും ലഭ്യമാകുന്ന രീതിയില്‍ വില്‍പ്പനയ്ക്ക് വയ്ക്കരുത്. 

Ghost hunter warns Poundland 1 Pound Ouija boards could unleash deadly demons

ലണ്ടന്‍: ഓജോ ബോര്‍ഡ് കളിപ്പാട്ടം പോലെ വില്‍ക്കുന്നത് ശരിയല്ലെന്ന അഭിപ്രായവുമായി ഗോസ്റ്റ് ഹണ്ടര്‍ രംഗത്ത്. ഹാലോവീന്‍ ആഘോഷത്തിന്‍റെ ഭാഗമായി ഇംഗ്ലണ്ടില്‍ ഒരു പൌണ്ടിന് ഓജോ ബോര്‍ഡ് വില്‍ക്കുന്നതിനെതിരെയാണ് ഗോസ്റ്റ് ഹണ്ടര്‍ പോള്‍ മാര്‍സ്റ്റര്‍സ് രംഗത്ത് എത്തിയത്.

ഒരു പൌണ്ടിന് വിവിധ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര ശൃംഖലയായ പൌണ്ട് ലാന്‍റാണ് ഇത്തരത്തില്‍ ഒരു വില്‍പ്പന നടത്തുന്നത്. ഗോസ്റ്റ് ഹണ്ടറിന്‍റെ വാക്കുകള്‍ പ്രകാരം, ഓജോ ബോര്‍ഡ് എന്നത് ഒരു കളിപ്പാട്ടമല്ല, അത് ഒരിക്കലും കുട്ടികള്‍ക്കും മറ്റും ലഭ്യമാകുന്ന രീതിയില്‍ വില്‍പ്പനയ്ക്ക് വയ്ക്കരുത്. ഇതിനെല്ലാം പുറമേ ഇത് നന്നായി ഉപയോഗിക്കാന്‍ അറിയാത്ത മുതിര്‍ന്നവര്‍ക്ക് പോലും ഇത് പ്രശ്നം സൃഷ്ടിക്കും.

എന്നാല്‍ ചിലര്‍ പറയുന്നു, ഇത് പ്ലാസ്റ്റിക്കാണ് പ്രശ്നമില്ലെന്ന്. എന്നാല്‍ ഇത് പ്ലാസ്റ്റിക്കാണോ,മരമാണോ എന്ന വിഷയമല്ല. ഏതെങ്കിലും പൈശാചിക ശക്തി ഇതിന്‍റെ ഉപയോഗം മൂലം പുറത്ത് എത്തിയാല്‍ അത് പിന്നീട് തുടര്‍ച്ചയായ സംഭവമായി മാറും.അത് ജനങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കും പാരാനോര്‍മല്‍ സംഭവങ്ങള്‍ നിരീക്ഷിക്കുന്ന വ്യക്തി കൂടിയായ പോള്‍ മാര്‍സ്റ്റര്‍സ്  പറയുന്നു.

മറ്റ് ഗോസ്റ്റ് ഹണ്ടര്‍മാരും ഇത്തരത്തിലുള്ള പ്രവര്‍ത്തിക്കെതിരെ അതൃപ്തിയും തങ്ങളുടെ രോഷവും പ്രകടിപ്പിച്ചതായി പോള്‍ മാര്‍സ്റ്റര്‍സ് പറയുന്നു. പാരനോര്‍മല്‍ കമ്യൂണിറ്റി ഇത്തരം ഓജോ ബോര്‍ഡ് വില്‍പ്പന ജനങ്ങളുടെ ജീവിതം കുഴപ്പത്തിലാക്കുമെന്ന ആശങ്ക പങ്കുവയ്ക്കുന്നതായും ഇദ്ദേഹം പറയുന്നു.

ഏഴുവര്‍ഷമായി പാരനോര്‍മല്‍ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പോള്‍ മാര്‍സ്റ്റര്‍സ്. അതേ സമയം ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വദിക്കുന്നവരും ശക്തമാണ്. ഓജോ ബോര്‍ഡ് എന്നത് ഒരു സങ്കല്‍പ്പമാണെന്നും അത് അപകടം ഉണ്ടാക്കില്ലെന്നാണ് വാദം.

അതേ സമയം ഇതില്‍ പ്രതികരണം നടത്തിയ പൌണ്ട് ലാന്‍റ്. ഇത്തരം ബോര്‍ഡുകളില്‍ ഇത് 18 വയസിന് മുകളില്‍ ഉള്ളത് എന്ന് എഴുതിവച്ചിട്ടുണ്ടെന്നും. ഇത് അതിവേഗത്തില്‍ വിറ്റുപോകുന്നുണ്ടെന്നും ബാക്കിയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പ്രതികരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios