വിവാഹം കഴിഞ്ഞിട്ട് 8 മാസം, കുടുംബകലഹം പതിവ്, കാരണം സാരി, വിവാഹമോചനത്തിനൊരുങ്ങി യുവ ദമ്പതികൾ

ഭാര്യയ്ക്ക് ഇഷ്ടമുള്ള സാരികൾ ഭർത്താവിന് ഇഷ്ടമില്ലാതെ വന്നതും ഭാര്യ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള സാരികൾ ധരിച്ചതുമാണ് ദമ്പതികളെ പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും എത്തിച്ചിരിക്കുന്നത്

couple file harassment complaint and heading for divorce as women refuse to wear saree of husbands choice etj

ആഗ്ര: വിവാഹം കഴിഞ്ഞിട്ട് എട്ട് മാസം. സാരിയെ ചൊല്ലി പിരിയാനൊരുങ്ങി യുവ ദമ്പതികൾ. ആഗ്രയിലാണ് സംഭവം. ഭർത്താവിന് ഇഷ്ടപ്പെട്ട സാരികൾ ഭാര്യ ധരിക്കാതെ വന്നതാണ് കുടുംബ കലഹത്തിലേക്ക് എത്തിയത്. ഭാര്യയ്ക്ക് ഇഷ്ടമുള്ള സാരികൾ ഭർത്താവിന് ഇഷ്ടമില്ലാതെ വന്നതും ഭാര്യ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള സാരികൾ ധരിച്ചതുമാണ് ദമ്പതികളെ പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും എത്തിച്ചിരിക്കുന്നത്. സാരിയെ ചൊല്ലി കലഹം പതിവാണെന്നും ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് യുവതി പൊലീസിലും പരാതി നൽകി.

 പിന്നാലെ യുവതിക്കെതിരെ ആഗ്ര സ്വദേശിയായ ദീപക് എന്ന യുവാവും പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഭാര്യ നിർബന്ധം പിടിക്കുന്നതാണ് തർക്കത്തിന് കാരണമെന്നാണ് യുവാവ് കൌൺസിലിംഗിൽ പ്രതികരിച്ചത്. രണ്ട് പേരെയും രമ്യതയിലെത്തിക്കാനുള്ള കൌൺസിലർമാരുടെ ശ്രമം പരാജയപ്പെട്ടതോടെ വിവാഹ മോചന ഹർജി കോടതിയുടെ പരിഗണനയിലാണുള്ളത്. ഏറെ പരിശ്രമിച്ച ശേഷവും ദമ്പതികൾ വഴങ്ങാതെ വന്നതോടെയാണ് സംഭവം കോടതിയിലെത്തിയതെന്നാണ് കുടുംബങ്ങൾ പ്രതികരിക്കുന്നത്. 

സമാനമായ മറ്റൊരു സംഭവത്തിൽ ദിവസവും മൊമോസ് വാങ്ങി നൽകാത്തതിനേ തുടർന്ന് ഭാര്യ വിവാഹ മോചന നൽകിയ സംഭവമുണ്ടായതും ആഗ്രയിലാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇത്. അടുത്തിടെ വിവാഹിതരായ ദമ്പതികൾക്കിടയിൽ യുവതിയുടെ മൊമോസ് പ്രേമം നിരന്ത കലഹത്തിന് കാരണമായതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios