രസതന്ത്രത്തിനുളള നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ക്ക്
2018ലെ രസതന്ത്രത്തിനുളള നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ക്ക്. ഫ്രാന്‍സെസ് എച്ച്. ആര്‍നോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്, സര്‍ ഗ്രിഗറി പി.വിന്‍റര്‍ എന്നിവര്‍ പുരസ്കാരം പങ്കിടും.
ദില്ലി: 2018ലെ രസതന്ത്രത്തിനുളള നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ക്ക്. ഫ്രാന്‍സെസ് എച്ച്. ആര്‍നോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്, സര്‍ ഗ്രിഗറി പി.വിന്‍റര്‍ എന്നിവര്‍ പുരസ്കാരം പങ്കിടും. പ്രോട്ടീനുകളെ കുറിച്ച് പഠിക്കാനുളള സാങ്കേതികവിദ്യ കണ്ടെത്തിയതിനാണ് പുരസ്കാരം.
ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരവും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആര്‍തര്‍ ആഷ്കിന്‍, ജെറാര്‍ഡ് മൂറു, ഡോണ സ്ട്രിക്ക്നാന്‍ഡ് എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. ലേസര്‍ ഫിസിക്സില്‍ നടത്തിയ കണ്ടുപിടുത്തത്തിനാണ് പുരസ്കാരം. ഫിസിക്സില്‍ നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ.