20 വര്‍ഷം മുമ്പത്തെ കല്ലേറ് കേസില്‍ മൂന്ന് വര്‍ഷം തടവ്; തമിഴ്നാട് മന്ത്രി രാജിവച്ചു
തമിഴ്നാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ബാലകൃഷ്ണ റെഡ്ഡി രാജിവച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവർണറുടെ വസതിയിലെത്തിയാണ് രാജിക്കത്ത് നൽകിയത്.
ചെന്നൈ: തമിഴ്നാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ബാലകൃഷ്ണ റെഡ്ഡി രാജിവച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവർണറുടെ വസതിയിലെത്തിയാണ് രാജി കത്ത് നൽകിയത് . 1998 ലെ സമരത്തിനിടെ സർക്കാർ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ കേസിൽ ബാലകൃഷ്ണ റെഡ്ഡിയെ മൂന്ന് വർഷത്തേക്ക് ശിക്ഷിച്ച് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് രാജി. പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസിലാണ് മന്ത്രിക്ക് കോടതി മൂന്ന് വര്‍ഷം തടവ് വിധിച്ചത്.