15 മിനിറ്റ് സംവാദത്തിന് തയ്യാറുണ്ടോ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയ കടന്നാക്രമിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് 15 മിനുട്ട് സംവാദത്തിന് തയ്യാറുണ്ടോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
അംബികാപുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയ കടന്നാക്രമിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് 15 മിനുട്ട് സംവാദത്തിന് തയ്യാറുണ്ടോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിക്ക് എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
' ഞാന്‍ മോദിജിയെ വെല്ലുവിളിക്കുന്നു... ഏതെങ്കിലും വേദിയില്‍ ഏതെങ്കിലും സമയം റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഒരു 15 മിനുട്ട് സംവാദം നടത്താന്‍ കഴിയുമോ?! അനില്‍ അംബാനിയെ കുറിച്ചും എച്ച്എഎല്ലിനെ കുറിച്ചും ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രസ്താവനകളെ കുറിച്ചും വിമാനത്തിന്‍റെ വില സംബന്ധിച്ചും ഞാന്‍ സംസാരിക്കാം.." രാഹുല്‍ പറഞ്ഞു.
ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്ന് പ്രതിരോധ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ ഡയറക്ടറെ പുലര്‍ച്ചെ രണ്ട് മണിക്ക് മാറ്റിയത് ഓര്‍ക്കണം. അദ്ദേഹത്തിന് എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം ഗുണം ചെയ്തത് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ കുരഛ്ച് ബിസിനസുകാര്‍ക്കാണ്. ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കകുയായിരുന്നു അദ്ദേഹം.
15 വര്‍ഷമായി ഭരിക്കുന്ന രമണ്‍ സിങ് കര്‍ഷകരടക്കമുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനുള്ളല്‍ ഛത്തീസ്ഗഢിലെ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.