വഴിയില്‍ കിടന്ന പട്ടികുട്ടി; വളര്‍ന്നപ്പോള്‍ ഭീമന്‍ കരടി.!
- വഴിയില്‍ കിടന്ന് കിട്ടിയ പട്ടികുട്ടിയെ വീട്ടിലെത്തി വളര്‍ത്തിയപ്പോള്‍ ഒടുവില്‍ മനസിലായി അത് പട്ടിയല്ല ഒരു കരടിയായിരുന്നു
ബീയജിംഗ്: വഴിയില്‍ കിടന്ന് കിട്ടിയ പട്ടികുട്ടിയെ വീട്ടിലെത്തി വളര്‍ത്തിയപ്പോള്‍ ഒടുവില്‍ മനസിലായി അത് പട്ടിയല്ല ഒരു കരടിയായിരുന്നു. ചൈനയിലെ യുവാൻ പ്രവിശ്യയിലാണ് സംഭവം. ഒരു ഗ്രാമീണനാണ് 2015ല്‍ ഒരു മലയോര പാതയില്‍ നിന്നും നിറയെ രോമങ്ങളുള്ള പട്ടികുട്ടിയോട് സാമ്യമുള്ള മൃഗത്തെ കണ്ടെത്തിയത്.
തുടര്‍ന്ന് അതിനെ വീട്ടിലെത്തിച്ച് ഭക്ഷണം നല്‍കി വളര്‍ത്തി. വീട്ടിലെ ഇദ്ദേഹം വളര്‍ത്തുന്ന പട്ടികള്‍ക്ക് ഒപ്പം ഡോഗ്ഫുഡും പാലും നൽകി തന്നെയാണ് ഇതിനെയും വളര്‍ത്തിയത്. എന്നാല്‍ വളര്‍ന്ന് വരുന്നതിന് ഒപ്പം ഈ 'പട്ടി' രണ്ടുകാലില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് ഇത് പട്ടിയല്ല കരടിയാണെന്ന് ഉടമസ്ഥന്‍ മനസിലാക്കിയത്.
ഇപ്പോള്‍ വലിപ്പം വച്ച കരടി. 80 കിലോ തൂക്കവും 1.7 മീറ്റർ നീളവും വച്ചു. ഇതോടെ ഇതിനെ ചങ്ങലയ്ക്കിട്ടു. ഇപ്പോള്‍ ഉദ്യോഗസ്ഥരെത്തി കരടിയെ യുനാൻസ് ലിജിയാൻങ് നഗരത്തിലുള്ള മൃഗസംരക്ഷണകേന്ദ്രത്തിലേക്ക് നീക്കി.