മീശപ്പുലിമലയും കമ്പംമെട്ടും തമിഴ്‌നാടിന്റെ സ്വന്തമെന്ന് ഗൂഗിള്‍ ഭൂപടം

  • രാമക്കല്‍മേടിനുപുറമെ അതിര്‍ത്തി മേഖലയിലെ പല പ്രശസ്തമായ മലനിരകളും തമിഴ്‌നാട്ടിലായാണ് ഗൂഗിള്‍ ഭൂപടം ചൂണ്ടികാട്ടുന്നത്.
Google map of Tamil Nadu owns Meesipalimalai and Kambammettu

Google map of Tamil Nadu owns Meesipalimalai and Kambammettuഇടുക്കി: രാമക്കല്‍മേടും കമ്പംമെട്ടും കേരള സംസ്ഥാനത്തിന്റെ ഭൂപ്രദേശങ്ങളാണ്. എന്നാല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ രാമക്കല്‍മേടും കമ്പംമെട്ടും തമിഴ്‌നാട്ടിന് സ്വന്തം. അതിര്‍ത്തി പഞ്ചായത്തായ കരുണാപുരത്തിന്റെ നല്ലൊരു ഭാഗവും തമിഴ്‌നാട്ടിന്റെ ഭാഗമായിട്ടാണ് ഗൂഗിളില്‍ തെളിയുക. 

മുമ്പ്് കമ്പംമെട്ടില്‍ അതിര്‍ത്തി തര്‍ക്കം ഉടലെടുത്തപ്പോഴും ഗൂഗിള്‍ മാപിലെ തെറ്റുകള്‍ ചൂണ്ടികാട്ടപ്പെടുകയും ഇത് തിരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പേട്ടിരുന്നു. എന്നാല്‍ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. 

കേരളത്തിലെ പ്രധാന അതിര്‍ത്തി ചെക് പോസ്റ്റായ കമ്പംമെട്ടും പരിസര പ്രദേശങ്ങളും പൂര്‍ണ്ണമായും തമിഴ്‌നാടിന്റെ മാപിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വഴി കടന്നു പോകുന്ന സംസ്ഥാന പാതകള്‍ പോലും തമിഴ്‌നാട്ടിലാണെന്ന് ഗൂഗിള്‍ ആവകാശപ്പെടുന്നു. രാമക്കല്‍മേടും വ്യൂ പോയിന്റും ടൂറിസം സെന്റുമെല്ലാം തമിഴ്‌നാട്ടിലായിട്ടാണ് സൂചിപ്പിച്ചിരിക്കുന്നത്. 

രാമകല്ല് തമിഴ്‌നാട് അധീന പ്രദേശമാണെങ്കിലും കുറവന്‍ കുറത്തി പ്രതിമ സ്ഥിതി ചെയ്യുന്ന ടൂറിസം സെന്റര്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ കേരളത്തിന്റെ പ്രദേശങ്ങളാണ്. ഇതും തമിഴ്‌നാട്ടിലായാണ് ഗൂഗിളിള്ർ  കാണുക. കരുണാപുരം പോലും തമിഴ്‌നാട്ടിലാണ്. 

സമീപ ഗ്രാമങ്ങളായ അച്ചക്കട, തങ്കച്ചന്‍കട, ചെന്നാക്കുളം, ശാന്തിപുരം, തോവാളപടി, ചോറ്റുപാറ, വിവിധ ആരാധനലായങ്ങള്‍, നെടുങ്കണ്ടം പഞ്ചായത്തിലെ ആനകല്ല് തുടങ്ങിയ പ്രദേശങ്ങളെല്ലാം തമിഴ്‌നാട്ടിലായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കരുണാപുരം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൂട്ടാര്‍ കേരളത്തിലാണെന്ന് ആശ്വസിക്കാം. കൂട്ടാര്‍ ഗീഗിളിന് കേരളത്തിന്റെ ഭൂപ്രദേശമാണ്. 

രാമക്കല്‍മേടിനുപുറമെ അതിര്‍ത്തി മേഖലയിലെ പല പ്രശസ്തമായ മലനിരകളും തമിഴ്‌നാട്ടിലായാണ് ഗൂഗിള്‍ ഭൂപടം ചൂണ്ടികാട്ടുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി സ്ഥിതി ചെയ്യുന്ന കൊളുക്കുമല, മീശപുലിമല എന്നിവയെല്ലാം പൂര്‍ണ്ണമായും തമിഴ്‌നാട്ടിന്റെ സ്വന്തമായാണ് ഗൂഗിള്‍ കാണുന്നത്. 

Google map of Tamil Nadu owns Meesipalimalai and Kambammettu

Latest Videos
Follow Us:
Download App:
  • android
  • ios