പ്രളയക്കെടുതി: കുട്ടനാട്ടിൽ ജലയാനത്തിൽ സഞ്ചരിക്കുന്ന റേഷൻ കടയ്ക്ക് ഇന്ന് തുടക്കം കുറിച്ചു
ഈ മാസം എട്ടാം തീയതി വരെ ജലയാനങ്ങളിൽ സൗജന്യ റേഷൻ വിതരണം നടത്തുമെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. റേഷൻകടകൾ മുടങ്ങിയ ദുരിതബാധിത പ്രദേശങ്ങളിൽ ബദൽ സംവിധാനം ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിക്കുന്നു.
ആലപ്പുഴ: വെള്ളപ്പൊക്കത്തിന്റെ ദുരിതഫലങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലായിരുന്നു. വെള്ളത്തിലൂടെ ഒഴുകി നീങ്ങുന്ന റേഷൻകട പദ്ധതിയിലൂടെ സൗജന്യ റേഷൻ വിതരണം സാധ്യമാക്കിയാണ് കുട്ടനാട് ഈ പ്രളയദുരിതത്തെ അതിജീവിക്കാനൊരുങ്ങുന്നത്. ഈ പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കുട്ടനാട് താലൂക്കിലാണ് പ്രളയം രൂക്ഷമായ നാശം വിതച്ചിരുന്നു. അതുപോലെ നിരവധി റേഷൻകടകളാണ് വെള്ളപ്പൊക്കത്തിൽ നശിച്ചു പോയത്. ഈ വകയിൽ സർക്കാരിന് വളരെയധികം നഷ്ടം വന്നെങ്കിലും അത് കണക്കാക്കുന്നില്ല. ഈ മാസം എട്ടാം തീയതി വരെ ജലയാനങ്ങളിൽ സൗജന്യ റേഷൻ വിതരണം നടത്തുമെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. റേഷൻകടകൾ മുടങ്ങിയ ദുരിതബാധിത പ്രദേശങ്ങളിൽ ബദൽ സംവിധാനം ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിക്കുന്നു.