അനുമതിയില്ലാതെ ചട്ടം ലംഘിച്ച് പത്രങ്ങളില്‍ പരസ്യം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ്
തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും നാട്ടില്‍ മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുന്ന നടപടിയാണിതെന്നും സംഭവത്തില്‍ ശക്തമായ നിയമ നടപടികളുണ്ടാകണമെന്നും പരാതിയില്‍ പറയുന്നു.
പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കൂടാതെ ചട്ടം ലംഘിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കിയ പാലക്കാട്ടെ സി.പി.എമ്മിന്റെയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെയും നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് പരാതി നല്‍കി. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മരക്കാര്‍ മാരായമംഗലമാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും നാട്ടില്‍ മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുന്ന നടപടിയാണിതെന്നും സംഭവത്തില്‍ ശക്തമായ നിയമ നടപടികളുണ്ടാകണമെന്നും പരാതിയില്‍ പറയുന്നു.
കാറിൽ കഞ്ചാവുമായി യുവാക്കൾ, വാഹന പരിശോധനയ്ക്ക് ഇറങ്ങി പൊലീസ്; രണ്ട് പേർ പിടിയിൽ
സിപിഎം പരസ്യ വിവാദത്തിൽ
പാലക്കാട്ടെ തെരഞ്ഞെടുപ്പിന് ഒരു നാൾ ബാക്കിയിരിക്കെ സന്ദീപ് വാര്യരുടെ മുസ്ലീം വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും ഉൾപ്പെടുത്തിയുള്ള ഇടത് മുന്നണി പത്ര പരസ്യമാണ് വിവാദത്തിലായത്. ഇരു സുന്നി വിഭാഗങ്ങളുടെ മുഖപത്രങ്ങളിലാണ് പരസ്യം നൽകിയത്. ബിജെപി വിട്ട സന്ദീപ് വാര്യറെ പാർട്ടിയിലെത്തിക്കാനുള്ള നീക്കം പാളുകയും സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരുകയും ചെയ്തതോടെയാണ് സിപിഎം സന്ദീപ് വാര്യർക്കെതിരായ പ്രസ്താവന കടുപ്പിച്ചത്. പാണക്കാട്ടെ സന്ദർശനത്തെ മുഖ്യമന്ത്രി അടക്കം വിമശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സമസ്ത എപി വിഭാഗം പത്രമായ സിറാജിലും ഇകെ വിഭാഗം പത്രമായ സുപ്രഭാതത്തിലും സന്ദീപ് വാര്യരുടെ മുൻ നിലപാടുകൾ ചേർത്തുള്ള പരസ്യം. 20 ശതമാനം മുസ്ലീം ന്യൂനപക്ഷ വോട്ടുകളുള്ള പാലക്കാട് മണ്ഡലത്തിൽ രണ്ട് സുന്നി പത്രങ്ങളിൽ മാത്രമാണ് സന്ദീപ് വാര്യർക്കെതിരായ ഇടത് പരസ്യം.