യോനോ ആപ്പ് ഉപയോഗിക്കാൻ ഇനി എസ്ബിഐ അക്കൗണ്ട് ആവശ്യമില്ല; വഴികൾ ഇതാ

മുൻപ് എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് മാത്രമായിരുന്നു യോനോ ആപ്പ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്. മാത്രമല്ല യോനോ ആപ്പിനെ അടിമുടി മാറ്റുകയും ചെയ്തിട്ടുണ്ട് എസ്ബിഐ.

YONO for non SBI custmer apk

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോ ഉപയോഗിക്കാൻ ഇനി എസ്ബിഐയുടെ അക്കൗണ്ട് വേണമെന്നില്ല. മുൻപ് എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് മാത്രമായിരുന്നു യോനോ ആപ്പ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്. യോനോയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി എസ്ബിഐ അടുത്തിടെ ഏതൊരു ബാങ്ക് ഉപഭോക്താവിനെയും യുപിഐ പേയ്‌മെന്റുകൾക്കായി യോനോ ആപ്പ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. 

ALSO READ: ആവശ്യക്കാരേറെ, പുതിയ എഫ്ഡി സ്‌കീം ആരംഭിച്ച് ഈ ബാങ്ക്; കാരണം ഇതാണ്

മാത്രമല്ല യോനോ ആപ്പിനെ അടിമുടി മാറ്റുകയും ചെയ്തിട്ടുണ്ട് എസ്ബിഐ. യോനോയുടെ പുതിയ പതിപ്പിൽ ഉപയോക്താക്കൾക്ക് സ്‌കാൻ ചെയ്‌ത് പണമടയ്ക്കുക, കോൺടാക്‌റ്റുകൾ വഴി പണമടയ്‌ക്കുക, പണം അഭ്യർത്ഥിക്കുക തുടങ്ങിയ യുപിഐ ഫീച്ചറുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. 'യോനോ ഫോർ എവരി ഇന്ത്യൻ' എന്നതാണ് എസ്ബിഐ മുന്നോട്ട് വെക്കുന്ന പുതിയ നയം. 

എസ്ബിഐ അക്കൗണ്ട് ഉടമകൾ അല്ലാത്തവർക്ക് എസ്ബിഐ യോനോ എങ്ങനെ ഉപയോഗിക്കാം

*ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോൺ ആപ്പ് സ്റ്റോറിലും എസ്ബിഐ യോനോ മൊബൈൽ ബാങ്കിംഗ് ആപ്പ് ലഭ്യമാണ്. ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, 'ന്യൂ ടു എസ്ബിഐ' എന്ന ഓപ്‌ഷൻ ഉണ്ട്. അതിനു താഴെയായി  'രജിസ്റ്റർ നൗ' എന്ന ഓപ്‌ഷൻ ഉണ്ട്. എസ്ബിഐ ഇതര അക്കൗണ്ട് ഉടമകൾക്ക് 'രജിസ്റ്റർ നൗ' എന്നതിൽ ക്ലിക്ക് ചെയ്യാം.

*രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങളുടെ ഫോൺ നമ്പർ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം എന്നത് ശ്രദ്ധിക്കുക. 

*അടുത്ത ഘട്ടത്തിൽ, നിങ്ങളുടെ ഫോൺ നമ്പർ സ്ഥിരീകരിക്കാൻ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത മൊബൈൽ നമ്പറിൽ നിന്ന് ഒരു എസ്എംഎസ് അയയ്ക്കും. 

ALSO READ: സ്ത്രീകൾക്ക് മാത്രമായുള്ള സമ്പാദ്യ പദ്ധതി; ഉയർന്ന വരുമാനം ഉറപ്പ്, എങ്ങനെ ആരംഭിക്കാം

*നിങ്ങളുടെ നമ്പർ പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, ഒരു യുപിഐ ഐഡി സൃഷ്‌ടിക്കുന്നതിന് നിങ്ങളുടെ ബാങ്കിന്റെ പേര് നൽകുക. 

*എസ്ബിഐ പേയ്‌ക്കുള്ള നിങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഇപ്പോൾ നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കും. 

*നിങ്ങളുടെ സ്‌ക്രീനിന്റെ മുകളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ കാണാം. ഇപ്പോൾ, നിങ്ങൾ ഒരു എസ്ബിഐ യുപിഐ ഹാൻഡിൽ സൃഷ്ടിക്കേണ്ടതുണ്ട്. എസ്ബിഐ നിങ്ങൾക്ക് മൂന്ന് യുപിഐ  ഐഡി ഓപ്‌ഷനുകൾ നൽകും, അതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാം.

*നിങ്ങൾ ഒരു യുപിഐ ഐഡി തിരഞ്ഞെടുത്തുകഴിഞ്ഞാൽ, "നിങ്ങൾ ഒരു എസ്ബിഐ യുപിഐ ഹാൻഡിൽ വിജയകരമായി സൃഷ്ടിച്ചു" എന്ന് പരാമർശിക്കുന്ന ഒരു സന്ദേശം ലഭിക്കും. നിങ്ങൾ തിരഞ്ഞെടുത്ത യുപിഐ ഹാൻഡിൽ സ്ക്രീനിൽ കാണാം.

ALSO READ: പാൻ ആധാർ ലിങ്കിങ്; പാൻ പ്രവർത്തനരഹിതമെന്നാൽ നിഷ്ക്രിയം എന്നല്ല; വ്യക്തതവരുത്തി ആദായനികുതി വകുപ്പ്

*നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനും പേയ്‌മെന്റുകൾ ആരംഭിക്കാനും നിങ്ങൾ ഒരു പിൻ സജ്ജീകരിക്കേണ്ടതുണ്ട്. ആറ് അക്കങ്ങൾ ഉണ്ടായിരിക്കണം ഇതിന്. 

*പിൻ സജ്ജീകരിച്ച ശേഷം, യുപിഐ  പേയ്‌മെന്റുകൾ നടത്തുന്നതിന് നിങ്ങൾക്ക് യോനോ ആപ്പ് ഉപയോഗിച്ച് തുടങ്ങാം.

Latest Videos
Follow Us:
Download App:
  • android
  • ios