ടൈറ്റാനിക്കിനെക്കാൾ അഞ്ചിരട്ടി വലുത്; ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ യാത്രയ്‌ക്കൊരുങ്ങുന്നു
ഐക്കൺ ഓഫ് ദി സീസ് കപ്പലിന് 1,200 അടിയോളം നീളവും 2,50,800 ടൺ ഭാരവുമുണ്ട്. ഒരേ സമയം 5610 മുതല്‍ 7600 വരെയാളുകള്‍ക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. 20 നിലകളാണ് ഇവയ്ക്കുള്ളത്.
ഏറ്റവും മികച്ച അവധിക്കാലം ആഗ്രഹിക്കുന്നുണ്ടോ? ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ 'ഐക്കൺ ഓഫ് ദി സീസ്' വാഗ്ദാനം ചെയ്യുന്നതും അതുതന്നെയാണ്. അതിഗംഭീരമായ ക്രൂയിസ് കപ്പൽ അടുത്ത വർഷം യാത്രയ്‌ക്കൊരുങ്ങുകയാണ്. യാത്രക്കാർക്ക് ജീവിതത്തിലെ ഏറ്റവും മികച്ച അവധിക്കാലമാണ് ക്രൂയിസ് വാഗ്ദാനം ചെയ്യുന്നത്. ടൈറ്റാനിക്കിനെക്കാൾ അഞ്ചിരട്ടി വലുതാണെന്ന അവകാശവാദവും ഐക്കൺ ഓഫ് ദി സീസ് നിർമ്മാതാക്കളായ റോയൽ കരീബിയൻ ഇന്റർനാഷണൽ ഉന്നയിച്ചിട്ടുണ്ട്.
ALSO READ: ഏഴ് ലക്ഷം സ്വർണ ഇലകളാൽ അലങ്കരിച്ച മാളിക; ദുബായിലെ ഏറ്റവും വില കൂടിയ ഭവനം ഇത്
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ എന്ന പദവി നേടിയെടുത്ത ഐക്കൺ ഓഫ് ദി സീസ് കപ്പലിന് 1,200 അടിയോളം നീളവും 2,50,800 ടൺ ഭാരവുമുണ്ട്. ഒരേ സമയം 5610 മുതല്‍ 7600 വരെയാളുകള്‍ക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. 20 നിലകളാണ് ഇവയ്ക്കുള്ളത്. അവധിക്കാല ആഘോഷങ്ങൾ മികവുറ്റതാക്കാൻ ഇതിലും നല്ല ഒരിടമില്ലെന്നാണ് റോയൽ കരീബിയൻ ഇൻറർനാഷണൽ പറയുന്നത്.
യാത്രയ്ക്ക് എത്ര ചെലവാകും?
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ യാത്ര അത്യാഡംബരമെന്ന് പറയാതെ വയ്യ. പടിഞ്ഞാറൻ കരീബിയനിൽ 7 രാത്രികൾ ഉൾക്കൊള്ളുന്ന യാത്ര ഫ്ലോറിഡയിലെ മിയാമിയിൽ ആരംഭിക്കുന്നു. റോയൽ കരീബിയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഒരാൾക്ക് 1.5 മുതൽ 2 ലക്ഷം വരെ യാത്രയ്ക്ക് ചെലവാകും. എന്നാൽ സീസൺ അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
ഐക്കൺ ഓഫ് ദി സീസ്
ഏറ്റവും വലിയ കപ്പൽ എന്നല്ലാതെ മറ്റ് നിരവധി പ്രത്യേകതകളുണ്ട് ഇതിന്. ആറ് റെക്കോർഡ് സ്ലൈഡുകളുള്ള കടലിലെ ഏറ്റവും വലിയ വാട്ടർ പാർക്കുകളിലൊന്നാണ് കപ്പൽ. പ്രഷർ ഡ്രോപ്പ് സംവിധാനത്തോടൊപ്പം കപ്പൽ കയറാൻ ഏറ്റവും ഉയരമുള്ള വാട്ടർസ്ലൈഡും ഇതിൽ ഉൾപ്പെടുന്നു. ഫ്രീഫാൾ വാട്ടർ സ്ലൈഡ് തുറക്കുന്ന ആദ്യത്തെ ക്രൂയിസാണിത്.
ഇത് മാത്രമല്ല, വാട്ടർ പാർക്ക് ഇഷ്ടമല്ലാത്ത അല്ലെങ്കിൽ ഫാൻസി സാഹസിക കായിക വിനോദങ്ങളിൽ ഏർപ്പെടാത്ത ആളുകൾക്കായി 15-ലധികം ആക്‌റ്റിവിറ്റി സെന്ററുകളും ലൈവ് മ്യൂസിക് വേദികളും വൈവിധ്യമാർന്ന 20 വ്യത്യസ്ത ഡൈനിംഗ് ഓപ്ഷനുകളും ഉണ്ട്.