വിവാഹത്തെക്കാൾ ചെലവോ വിവാഹമോചനത്തിന്; ലോകത്തിലെ ഏറ്റവും ചെലവേറിയ അഞ്ച് വിവാഹമോചനങ്ങൾ ഇവയാണ്
കോടികൾ ആണ് പലപ്പോഴും വിവാഹമോചനങ്ങളിൽ ജീവനാംശമായി നൽകേണ്ടി വരാറുള്ളത്. ലോകത്തിലെ ഏറ്റവും ചെലവേറിയ അഞ്ച് വിവാഹമോചനങ്ങൾ ഇവയാണ്
കഴിഞ്ഞ ദിവസമാണ് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും വിവാഹമോചിതരായെന്ന വാർത്ത സ്ഥിരീകരിക്കുന്നത്. ഷൊയ്ബ് മാലിക്ക് മൂന്നാമതും വിവാഹിതനായി അതേസമയം, ഷൊയ്ബ് മാലിക്കിൽ നിന്ന് സാനിയ മിർസയ്ക്ക് ജീവനാംശമായി ലഭിക്കുന്ന തുകയെ കുറിച്ച് ഇപ്പോൾ വലിയ ചർച്ചകളാണ് നടക്കുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് ഷൊയ്ബ് മാലിക്ക്. 28 മില്യൺ ഡോളറാണ് ഷോയിബ് മാലിക്കിൻ്റെ ആകെ ആസ്തി എന്നാണ് റിപ്പോർട്ട്. അതായത് ഏകദേശം 232 കോടി രൂപ. വലിയൊരു തുക ജീവനാംശമായി നൽകേണ്ടി വരും.
ഈ സമയത്ത്, ഏറ്റവും ചെലവേറിയ വിവാഹമോചനങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ബിൽ ഗേറ്റ്സും മെലിൻഡ ഗേറ്റ്സും
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിൻ്റെ വിവാഹമോചനമാണ് ഏറ്റവും ചെലവേറിയ വിവാഹമോചനം. 2021-ൽ മെലിൻഡ ഗേറ്റ്സുമായി വിവാഹമോചനം നടത്തിയപ്പോൾ മെലിൻഡയ്ക്ക് 76 ബില്യൺ ഡോളർ അതായത് 631000 കോടി രൂപ.
ജെഫ് ബെസോസും മക്കെൻസി സ്കോട്ടും
ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസും മക്കെൻസി സ്കോട്ടും 2019 ൽ വിവാഹമോചനം നേടി. വിവാഹമോചനത്തിൻ്റെ ഭാഗമായി മക്കെൻസിക്ക് ആമസോണിൽ 36 ബില്യൺ ഡോളറിലധികം അതായത് ഏകദേശം 3 ലക്ഷം കോടി രൂപ.
അലക് വൈൽഡൻസ്റ്റൈനും ജോസെലിൻ വൈൽഡൻസ്റ്റൈനും
ശതകോടീശ്വരനായ വ്യാപാരി അലക് വിൽഡൻസ്റ്റീൻ 1999-ൽ ജോസെലിൻ വൈൽഡൻസ്റ്റീനിൽ നിന്ന് വിവാഹമോചനം നേടി; 3.8 ബില്യൺ ഡോളർ അതായത് 31000 കോടി രൂപയാണ് ജീവനാംശമായി നൽകേണ്ടി വന്നത്.
കിം കർദാഷിയാനും കാനി വെസ്റ്റും
ഹോളിവുഡ് താരം കിം കർദാഷിയൻ്റെയും കാനി വെസ്റ്റിൻ്റെയും വിവാഹമോചനം വാർത്തകളിൽ ഇടംപിടിച്ചതാണ്. 2.7 ബില്യൺ ഡോളർ അതായത് 22000 കോടി രൂപയാണ് കാനി വെസ്റ്റിന് ലഭിച്ചത്.
റൂപർട്ട് മർഡോക്കും അന്നയും
1999-ൽ റൂപർട്ട് മർഡോക്കിൻ്റെ വിവാഹമോചനം നടന്നു; 1.7 ബില്യൺ ഡോളർ അതായത് 14000 കോടിയാണ് ജീവനാംശം നൽകിയത്. .