സ്ഥിരനിക്ഷേപങ്ങൾക്ക് 9.50 ശതമാനം പലിശ; അതിഗംഭീര നിരക്കുമായി ഈ ബാങ്ക്
ആകർഷകമായ പലിശനിരക്ക് തന്നെയാണ് നിക്ഷേപങ്ങൾ തുടങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. അതുകൊണ്ട് തന്നെ ധനകാര്യ സ്ഥാപനങ്ങൾ ഇടയ്ക്കിടെ പലിശനിരക്ക് പുതുക്കുകയും ചെയ്യും. പുതുക്കിയ പലിശ നിരക്കുകൾ നോക്കാം.
നിക്ഷേപങ്ങൾക്ക് മുൻനിര ബാങ്കുകളേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത് പലപ്പോഴും സ്മോൾ ഫിനാൻസ് ബാങ്കുകളാണ്. ആർബിഐ റിപ്പോ നിരക്ക് വർധിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചെങ്കിലും വിവിധ ബാങ്കുകൾ ഇപ്പോഴും പലിശനിരക്കുയർത്തുന്നുണ്ട്. സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് പുറമെ ഇപ്പോൾ യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കും 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. 1001 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ വിഭാഗത്തിന് ഉയർന്ന നിരക്കായ 9 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. ഇതേ കാലയളവിലെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. മേയ് 2 മുതൽ പുതുക്കിയ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സ്‌മോൾ ഫിനാൻസ് ബാങ്കുകളിൽ. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷ ലഭിക്കും
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് പലിശ നിരക്കുകൾ
ആകർഷകമായ പലിശനിരക്ക് തന്നെയാണ് നിക്ഷേപങ്ങൾ തുടങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. അതുകൊണ്ട് തന്നെ ധനകാര്യ സ്ഥാപനങ്ങൾ ഇടയ്ക്കിടെ പലിശനിരക്ക് പുതുക്കുകയും ചെയ്യും. പുതുക്കിയ പലിശ നിരക്കുകൾ നോക്കാം.
7 മുതൽ 14 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 4.50 ശതമാനം പലിശയാണ് മുതിർന്ന പൗരൻമാർക്കുൾപ്പെടെ യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
15 മുതൽ 45 ദിവസത്തെ നിക്ഷേപങ്ങൾക്കും മുതിർന്ന പൗരൻമാർക്കുൾപ്പെടെ 4.75 ശതമാനം പലിശ ലഭ്യമാക്കുന്നുണ്ട്.
46 മുതൽ 60 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനമാണ് പുതിയ പലിശ നിരക്ക് . മുതിർന്ന പൗരൻമാർക്ക് ഇതേ നിക്ഷേപത്തിന് 5.5 ശതമാനം പലിശ ലഭ്യമാക്കുന്നുണ്ട്.
61 മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് പൊതു വിഭാഗത്തിന് 5.50 ശതമാനം പലിശയും, മുതിർന്ന പൗരൻമാർക്ക് 6 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
91 മുതൽ 6 മാസം വരെയുളള നിക്ഷേങ്ങൾക്ക് 5.75 ശതമാനമാണ് പലിശ
501 ദിവസത്തെ നിക്ഷേതതിന് 8.75 ശതമാനമാണ പലിശനിരക്ക്
502 ദിവസം മുതൽ 18 മാസം വരെ കാലയളവിലെ നിക്ഷേപങ്ങൾക്ക് പൊതുവിഭാഗത്തിന് 7.35 ശതമാനവും മുതിർന്നവർക്ക് 7.85 ശതമാനവമാണ് പലിശനിരക്ക്
18 മാസം മുതൽ 1000 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.40 ശതമാനവും, മുതിർന്നവർക്ക് 7.90 ശതമാനവുമാണ് പലിശ
1001 ദിവസംത്തെ സ്ഥിരനിക്ഷേത്തിന് പൊതുവിഭാഗത്തിന് 9 ശതമാനവും 1002 ദിവസം മുതൽ 5 വർഷം വരെ കാലാവധിയുള്ളതിന് - 7.65 ശതമാനവും പലിശ നൽകും. ഇതേ കാലയളവിലെ നിക്ഷേപങ്ങൾക്ക് മുതിർന്നവർക്ക് യഥാക്രമം 9.50 ശതമാനവും 8.15 ശതമാനം പലിശയും നൽകുന്നു.