സമ്പന്നരുടെ ഗാരേജിലുള്ള വമ്പന്മാർ; ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകൾ ഇതാ
വാഹനപ്രേമികളെ കൊതിപ്പിക്കുന്ന കാറുകൾ. വേഗംകൊണ്ട് അമ്പരപ്പിക്കുന്ന ആഡംബര കാറുകളുടെ വില കോടികളാണ്
കാർ പ്രേമികളെ എന്നും കൊതിപ്പിക്കുന്ന കാറുകൾ ഏതൊക്കെയാണെന്ന് അറിയാമോ? വിലകൊണ്ട് മാത്രമല്ല വേഗംകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന കാറുകൾ ഏതൊക്കെയാണെന്ന് അറിയാം
പഗാനി സോന്‍ഡ എച്ച്പി ബർച്ചെറ്റ
ലോകത്ത് ആഡംബര കാറുകൾക്ക് പുതിയ മുഖം നൽകിയ ബ്രാൻഡ് ആണ് പഗാനി. ലോകത്തിലെ ഏറ്റവും വിലകൂടിയ കാറും പഗാനിയുടേതാണ്. 121 കോടി രൂപയാണ് ഇതിന്റെ ചെലവ്. മൂന്ന് എച്ച്പി ബർച്ചെറ്റ മാത്രമാണ് പഗാനി നിർമ്മിച്ചത്. 789 എച്ച്പി പവർ ഉള്ള V12 എഞ്ചിനാണ് ബർച്ചെറ്റയ്ക്ക് കരുത്ത് നൽകുന്നത്. മൂന്ന് കാറുകൾ ഇതിനകം വിറ്റുകഴിഞ്ഞു.
ലംബോർഗിനി വെനെനോ
ലോകത്തിലെ ഏറ്റവും ശക്തമായ ഹൈപ്പർകാറാണ് ലംബോർഗിനി വെനെനോ. 6.5 ലീറ്റർ വി2 എംപിഐ എൻജിൻ വാഹനമാണ് ഇത്. മണിക്കൂറിൽ 355 കിലോമീറ്ററാണ് പരമാവധി വേഗം. അതായത്, വെനെനോയ്ക്ക് 3 സെക്കൻഡിനുള്ളിൽ 0-100 ൽ നിന്ന് വേഗത്തിലാക്കാൻ കഴിയും, ഏകദേശം 45 കോടി രൂപയാണ് ലംബോർഗിനി വെനെനോയുടെ വില.
ബുഗാട്ടി വെയ്റോൺ മാൻസറി വിവേരെ
ലോകത്തിലെ ഏറ്റവും വേഗതയിറിയ പ്രൊഡക്ഷൻ കാർ എന്ന റിക്കോർഡ് ബുഗാട്ടി വെയ്‌റോണിന് സ്വന്തമാണ്. 30 കോടി രൂപയ്ക്ക് മൻസോറി വിവേരെ സ്വന്തമാക്കാം. ഇതുവരെ നിർമ്മിച്ച വേഗതയേറിയ ബുഗാട്ടികളിലൊന്നാണിത്, കണ്ണു ചിമ്മുന്ന സമയം കൊണ്ട് വെയ്‌റോൺ കിലോമീറ്ററുകൾ താണ്ടും. മണിക്കൂറിൽ 406 കിലോമീറ്റർ വേഗത ഈ കാർ അവകാശപ്പെടുന്നു.
കൊണിങ്‌സേഗ് സിസിഎക്സ്ആർ ട്രെവിറ്റ
വേഗമേറിയ കാറുകൾ നിർമ്മിക്കുന്നതിൽ പ്രധാനിയാണ് സ്വീഡിഷ് വാഹന നിർമ്മാതാക്കളായ കൊണിങ്‌സേഗ്. കൊണിങ്‌സേഗ് സിസിഎക്സ്ആർ ട്രെവിറ്റയുടെ വില 35 കോടിയിലധികം രൂപയാണ്.
മെഴ്സിഡസ്-മേബാക് എക്സെലെറോ
അൾട്രാ-ഹൈ-പെർഫോമൻസ് കാറാണ് മെഴ്സിഡസ്-മേബാക് എക്സെലെറോ. സെക്കൻഡിനുള്ളിൽ 0-100 km/h വേഗത കൈവരിക്കുമെന്നാണ് അവകാശപ്പെടുന്നത്. 8 മില്യൺ ഡോളർ, അതായത് ഏകദേശം 54.91 കോടി രൂപയാണ് കാറിന്റെ വില.
റോൾസ്-റോയ്‌സ് സ്വെപ്‌ടെയിൽ
ആഡംബരത്തിന്റെ അവസാന വാക്കാണ് റോൾസ് റോയ്സ് എന്നുതന്നെ പറയാം. ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവാണ് ലോകത്തെ സമ്പന്നരുടെ പ്രിയ വാഹന ബ്രാന്‍ഡായ റോൾസ് റോയ്സിന്റെ ഉടമസ്ഥർ. 12 മില്യൺ ഡോളർ അതായത്, ഏകദേശം 82.39 കോടി രൂപയാണ് കാറിന്റെ വില.