Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ; ആസ്തി അംബാനി കുടുംബത്തേക്കാൾ ഇരട്ടി

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ മൊത്തം ആസ്തി എത്രയാണ്?  ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളുടെ പട്ടിക പരിശോധിക്കാം

Top 5 Richest Families in the World  and Net Worth Details
Author
First Published Jul 24, 2024, 6:59 PM IST | Last Updated Jul 24, 2024, 6:59 PM IST

ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. റിലയൻസ് ഇൻഡസ്ട്രീസിന് നേതൃത്വം നൽകുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ മൊത്തം ആസ്തി എത്രയാണ്? 123.7 ബില്യൺ ഡോളറാണ് അംബാനി കുടുംബത്തിന്റെ നിലവിലെ ആസ്തി. ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളുടെ പട്ടിക പരിശോധിക്കാം 

ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ

1. അൽ നഹ്യാൻ കുടുംബം

ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിൽ ഒന്നാം സ്ഥാനത്താണ്  അൽ നഹ്യാൻ കുടുംബം.  305 ബില്യൺ ഡോളർ ആണ് ഇവരുടെ ആസ്തി. അതായത് ഏകദേശം 25 ലക്ഷം കോടിയോളം രൂപ. വാൾട്ടൺസ് ഓഫ് വാൾമാർട്ട് ഇൻ‌കോർപ്പറേറ്റിനെക്കാൾ 45 ബില്യൺ ഡോളർ കൂടുതലാണ് ഇത്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ നഹ്യാൻ കുടുംബം, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഭരണ ശക്തിയാണ്,

2. വാൾട്ടൺ ഫാമിലി

അമേരിക്കയിലെ ഏറ്റവും സമ്പന്നമായ കുടുംബം ആണ് വാൾട്ടൺ ഫാമിലി. വാൾമാർട്ടിന്റെ 611.3 ബില്യൺ വരുമാനത്തിന്റെ മേൽനോട്ടം വഹിക്കുന്ന വാൾട്ടൺ കുടുംബത്തിന് വാൾമാർട്ടിന്റെ ഓഹരിയുടെ 46% ഉടമസ്ഥാവകാശം ഉണ്ട്. 247  ബില്യൺ ആണ് ഈ കുടുംബത്തിന്റെ ആസ്തി അതായത് ഏകദേശം 20 ലക്ഷം കോടി രൂപ. 

3. ഹെർമിസ് കുടുംബം

ആഡംബര ഫാഷൻ ബ്രാൻഡിന് പേരുകേട്ട ഹെർമിസ് കുടുംബം യൂറോപ്പിലെ ഏറ്റവും സമ്പന്നമായ കുടുംബാണ്. 151  ബില്യൺ ഡോളറാണ് ഈ കുടുംബത്തിന്റെ ആസ്തി. അതായത് ഏകദേശം, 12 ലക്ഷം കോടി രൂപയോളം വരും ഇത്. 

4. മാർസ്  ഫാമിലി 

മിഠായി വ്യവസായത്തിലും വളർത്തുമൃഗ സംരക്ഷണ ഉൽപന്നങ്ങളിലും മുൻനിരക്കാരായ മാർസ് കുടുംബം, 47 ബില്യൺ ഡോളറിലധികം വരുമാനമുള്ള കുടുംബമാണ്. 94  ബില്യൺ ഡോളറാണ് ഈ കുടുംബത്തിന്റെ ആസ്തി. അതായത് 7.8 ലക്ഷം കോടി രൂപ 

5. അൽ താനി ഫാമിലി

ഖത്തറിലെ അൽ താനി കുടുംബം, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ് മേഖലയിൽ വരുമാനം കണ്ടെത്തുന്നു. കടലിലെ വാതക ശേഖരത്തിന്റെ ഉത്പാദനം അവരെ ആഗോള സമ്പത്തിന്റെ കൊടുമുടിയിലേക്ക് എത്തിച്ചു.

അതേസമയം, അംബാനി കുടുംബം ഈ പട്ടികയിൽ എട്ടാമതാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയം അംബാനി കുടുംബത്തിന്റ പേരിലാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയാണ് റിലയൻസ് ഇൻഡസ്ട്രീസിനെ നയിക്കുന്നത്. 97  ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി 

Latest Videos
Follow Us:
Download App:
  • android
  • ios