ആഡംബര ഹോട്ടലുകളിൽ സൗജന്യമായി താമസിക്കണോ? ഈ ക്രെഡിറ്റ് കാർഡ് ഓഫറുകൾ നഷ്ടപ്പെടുത്തരുത്
ക്രെഡിറ്റ് കാർഡുകൾ നൽകുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ച് കിഴിവുകൾ നേടാനും ഒപ്പം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോഴെല്ലാം ക്യാഷ്ബാക്ക് നേടാനും കഴിയും.
ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. അത്യാവശ്യഘട്ടങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കാൻ കഴിയുന്നത് ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിരത നിലനിർത്താൻ സഹായിക്കുന്നതാണ്. ക്രെഡിറ്റ് കാർഡുകൾ നൽകുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ച് കിഴിവുകൾ നേടാനും ഒപ്പം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോഴെല്ലാം ക്യാഷ്ബാക്ക് നേടാനും കഴിയും.
നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ക്രെഡിറ്റ് കാർഡ് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന് നിങ്ങൾ പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കിൽ, കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് ആക്‌സസ്, ഫ്ലൈറ്റ് ഡിസ്‌കൗണ്ട് കൂപ്പണുകൾ, ആഡംബര ഹോട്ടലുകളിൽ കോംപ്ലിമെൻ്ററി താമസം എന്നിവ ലഭിക്കാൻ ഇടയുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം.
ആഡംബര ഹോട്ടലുകളിൽ സൗജന്യ താമസം വാഗ്ദാനം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയാണ് അറിയാം
1. അമേരിക്കൻ എക്സ്പ്രസ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
ഗോൾഡ് എലൈറ്റ്, ഹോണർസ് ഗോൾഡ് ബൈ ഹിൽട്ടൺ, മാരിയറ്റ് ബോൺവേ, താജ് ഇന്നർ സർക്കിൾ തുടങ്ങിയ ലക്ഷ്വറി ഹോട്ടളിലേക്ക് കോംപ്ലിമെൻ്ററി മെമ്പർഷിപ്പ് ലഭിക്കും. സൗജന്യ താമസം, കോംപ്ലിമെൻ്ററിയായി പ്രാതൽ, നേരത്തെയുള്ള ചെക്ക്-ഇൻ സൗകര്യം, കൂടാതെ സൗജന്യ ലേറ്റ് ചെക്ക്-ഔട്ട് തുടങ്ങിയ പ്രീമിയം ആനുകൂല്യങ്ങൾ നേടാം. കൂടാതെ, മന്ദാരിൻ ഓറിയൻ്റൽ, ദി റിറ്റ്സ് കാൾട്ടൺ എന്നിവയുൾപ്പെടെയുള്ള ഹോട്ടലുകളിലേക്കുള്ള എലൈറ്റ് ആക്‌സസ് ഉൾപ്പെടെ 37,000 രൂപ വിലയുള്ള സൗജന്യങ്ങൾ നേടാം. എല്ലാ താജ്, സെലെക്യുഷൻസ്, വിവാന്ത ഹോട്ടലുകളിലും താമസിക്കുന്നതിന് 25% വരെ കിഴിവ് നേടാം. എന്നാൽ ശ്രദ്ധിക്കേണ്ടത് നേരത്തെ ബുക്ക് ചെയ്യണം എന്നുള്ളതാണ്. ലോകമെമ്പാടുമുള്ള 1,200-ലധികം എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള സൗജന്യ ആക്‌സസ്സ് ലഭിക്കും. വിഐപികൾ മാത്രമുള്ള ഇവൻ്റുകളിലേക്കുള്ള ക്ഷണങ്ങളും ഫാഷൻ വീക്ക്, ഗ്രാമി അവാർഡുകൾ, വിംബിൾഡൺ തുടങ്ങിയ പ്രീമിയം ഇവൻ്റുകളിലേക്കുള്ള ബുക്കിംഗ് നേടാൻ നേരത്തെ അവസരം ലഭിക്കുന്നു..കൂടാതെ, ഇന്ത്യയിലുടനീളമുള്ള 1,800-ലധികം പ്രീമിയം റെസ്റ്റോറൻ്റുകളിൽ 50% വരെ കിഴിവ് ലഭിക്കും.
എച്ച്ഡിഎഫ്സി ഇൻഫിനിയ മെറ്റൽ ക്രെഡിറ്റ് കാർഡ്
തെരഞ്ഞെടുത്ത ഹോട്ടലുകളിൽ മൂന്ന് രാത്രിയിലേക്കുള്ള താമസം ബുക്ക് ചെയ്യുമ്പോൾ ഒരു രാത്രിയിലേക്കുള്ള താമസം സൗജന്യമായി ലഭിക്കും. ഈ ഹോട്ടലുകളിൽ നിന്നും കോംപ്ലിമെൻ്ററി ഓഫറായി ബുഫെ ഭക്ഷണം ലഭിക്കും. ഏഷ്യ-പസഫിക്കിലുടനീളം ഭക്ഷണത്തിനും താമസത്തിനും 20% വരെ കിഴിവ് നൽകുന്ന ക്ലബ് മാരിയറ്റ് അംഗത്വം സൗജന്യമായി ലഭിക്കും.ഇത് ഒരു വർഷത്തേക്ക് മാത്രമായിരിക്കും. ലോകമെമ്പാടുമുള്ള എയർപോർട്ട് ലോഞ്ചുകളിലേക്ക് പ്രവേശനം ലഭിക്കും. ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 5 പോയിൻ്റുകൾ നേടാം.
3. ആക്സിസ് ബാങ്ക് റിസർവ് ക്രെഡിറ്റ് കാർഡ്
തെരഞ്ഞെടുത്ത ഹോട്ടലുകളിൽ താമസിക്കാൻ ബുക്ക് ചെയ്യുമ്പോൾ മൂന്ന് രാത്രി ബുക്ക് ചെയ്താൽ ഒരു രാത്രിയിലേക്കുള്ള താമസം ഫ്രീയായി ആസ്വദിക്കാം. ഭക്ഷണത്തിന് 50% കിഴിവ് നേടാം. ഏഷ്യാ പസഫിക്കിൽ സൗജന്യ താമസം, ഭക്ഷണ പാനീയങ്ങൾക്ക് 50% കിഴിവ് എന്നിവ നേടാം, ഇന്ത്യൻ അക്കോർ ഹോട്ടലുകളിൽ രണ്ടുപേർക്ക് സൗജന്യ ഉച്ചഭക്ഷണം ലഭിക്കും. ഒബ്‌റോയ് ഹോട്ടലിലും റിസോർട്ടുകളിലും ബുക്ക് ചെയ്യുമ്പോൾ 15 ശതമാനം വരെ കിഴിവ് നേടാം.
4. മാരിയറ്റ് ബോൺവോയ് എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ്
മാരിയറ്റ് ഹോട്ടലുകളിൽ ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 8 മാരിയറ്റ് ബോൺവോയ് പോയിൻ്റുകൾ നേടാം. യാത്ര, ഭക്ഷണം, വിനോദം എന്നിവയ്‌ക്കായി ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 4 മാരിയറ്റ് ബോൺവോയ് പോയിൻ്റുകൾ നേടാം. അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ ഒരു വർഷം 12 തവണ ലോഞ്ച് സൗജന്യമായി ഉപയോഗിക്കാം.