മുകേഷ് അംബാനിയുടെ മരുമകളോട് ഇത്ര പ്രിയമോ...; 2024-ൽ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ ഇന്ത്യക്കാരിൽ രാധിക മർച്ചൻ്റും
ലോകത്തിലെ ഏറ്റവും ആഡംബരമായ വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്. വിവാഹം ആഗോള ശ്രദ്ധനേടിയതോടെ രാധിക മർച്ചൻ്റും ശ്രദ്ധാ കേന്ദ്രമായി മാറി.
2024-ൽ ലോകം, ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ ഇന്ത്യക്കാരിൽ മുകേഷ് അംബാനിയുടെ മരുമകൾ രാധിക മർച്ചൻ്റും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ 10 വ്യക്തികളുടെ പട്ടികയിൽ ആണ് അനന്ത് അംബാനിയുടെ ഭാര്യ രാധിക മർച്ചന്റ് ഇടം പിടിച്ചത്. മുകേഷ് അംബാനിയുടെ ഇളയ മകൻ അനത്തിന്റെയും രാധികയുടെയും വിവാഹം നടന്ന വർഷമാണ് 2024. ലോകത്തിലെ ഏറ്റവും ആഡംബരമായ വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്. വിവാഹം ആഗോള ശ്രദ്ധനേടിയതോടെ രാധിക മർച്ചൻ്റും ശ്രദ്ധാ കേന്ദ്രമായി മാറി.
പട്ടികയിൽ എട്ടാം സ്ഥാനത്താണ് രാധിക മെർച്ചൻ്റ്. ഒളിമ്പിക്സിൽ പങ്കെടുത്തതിലൂടെ വൻ ശ്രദ്ധ നേടിയ ഗുസ്തി താരം വിനേഷ് ഫോഗട്ടാണ് ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളുടെ പട്ടികയിൽ ഒന്നാമത്. പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രണ്ടാം സ്ഥാനവും കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാൻ മൂന്നാം സ്ഥാനവും നേടി. ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ നാലാം സ്ഥാനവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍ അഞ്ചാം സ്ഥാനവും നേടി. കൂടാതെ, ശശാങ്ക് സിങ്, പൂനം പാണ്ഡെ, അഭിഷേക് ശര്‍മ, ലക്ഷ്യ സെന്‍ തുടങ്ങിയവര്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി.
അനന്തിന്റെയും രാധികയുടെ വിവാഹം കെങ്കേമമായാണ് അംബാനി കുടുംബം ആഘോഷിച്ചത്. ഏകദേശം രണ്ട് മാസം നീണ്ടുനിന്ന ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് നടന്നത്. റിഹാന, ജസ്റ്റിൻ ബീബർ തുടങ്ങി ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ താരങ്ങൾ അംബാനി കല്യാണം കൂടാനായി ഇന്ത്യയിലേക്ക് എത്തിയിരുന്നു. ആഡംബര ആഘോഷങ്ങൾക്കായി ഏകദേശം 120 ദശലക്ഷം പൗണ്ട് അതായത് 1250 കോടിയിലധികം രൂപയാണ് മുകേഷ് അംബാനി ചെലവഴിച്ചത് എന്നാണ് റിപ്പോർട്ട്.