'തൊട്ടാൽ പൊള്ളും തീക്കട്ട'; പോക്കറ്റ് കാലിയാക്കി തക്കാളി, വില കുതിക്കുന്നു

നടുവൊടിച്ച് തക്കാളി. വില കുതിക്കുന്നു. വരും ദിവസങ്ങളിൽ വില പുതിയ റെക്കോഡുകൾ സൃഷ്ടിച്ചേക്കും. ഒരു കിലോ തക്കാളിയുടെ വില ഇതാണ് 
 

tomatoes prices have surged upto 80-120 per kg in the retail market APK

തിരുവനന്തപുരം: രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു. സംസ്ഥാനത്ത്  ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതൽ 60 രൂപ വരെ വർധിച്ചു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയിൽ നിന്നും 107–110ലേക്ക് ഉയർന്നു. ഒരാഴ്ച മുമ്പ് 40 രൂപ മുതൽ 60 രൂപയായിരുന്നു തക്കാളിയുടെ ചില്ലറവില.

ഉയർന്ന താപനില, കുറഞ്ഞ ഉൽപ്പാദനം, മഴയിലുണ്ടായ കാലതാമസം  എന്നിവയാണ് ഉയർന്ന വിലയ്ക്ക് കാരണം. മെയ് മാസത്തിൽ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. തക്കാളി വിലയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം, പണപ്പെരുപ്പം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണപ്പെരുപ്പ പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടി എന്നുതന്നെ പറയാം.

ALSO READ: ചെറുപയർ വില ഉയർന്നേക്കും; ഭക്ഷ്യ വിലക്കയറ്റം ഉണ്ടായേക്കാം കാരണം ഇതാണ്

രാജ്യത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തക്കാളി വില ഇരട്ടിയായി. ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തക്കാളി ഉത്പാദനം കുറഞ്ഞു. ഇപ്പോൾ ബാംഗ്ലൂരിൽ നിന്നാണ് പല സംസ്ഥാനങ്ങൾക്കും തക്കാളി ലഭിക്കുന്നത്. കഴിഞ്ഞ മഴയിൽ നിലത്ത് പടർത്തിയിരുന്ന തക്കാളിച്ചെടികൾ നശിച്ചു. പകരം താങ്ങു കൊടുത്ത് ലംബമായി വളരുന്ന ചെടികൾ മാത്രം അതിജീവിച്ചു എന്ന് കർഷകർ പറയുന്നു. 

തക്കാളിയുടെ വില മെയ് മാസത്തിൽ കുറഞ്ഞത് കർഷകർക്ക് കൃഷി ഉപേക്ഷിക്കാൻ മതിയായ ഘടകമായിരുന്നു. ഇത് മോശമായ ഉൽപാദനത്തിന് കാരണമായി. ഉദാഹരണത്തിന് വില ആദായകരമല്ലാത്തതിനാൽ കർഷകർ കീടനാശിനികൾ തളിക്കുകയോ വളങ്ങൾ ഉപയോഗിക്കുകയോ ചെയ്തില്ല. ഇത് കീടങ്ങളുടെയും രോഗത്തിൻറെയും വർദ്ധനവിന് കാരണമാവുകയും ഉത്പാദനം കുറയുകയും ചെയ്തു.  കഴിഞ്ഞ വർഷം ഉയർന്ന വില ലഭിച്ച പയർ കൃഷിയിലേക്ക് ഭൂരിഭാഗം കർഷകരും മാറിയതിനാൽ കഴിഞ്ഞ വർഷം തക്കാളിയുടെ വിത്ത് കുറവായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios