ടെസ്‍ല കർണാടകയിൽ ഇലക്ട്രിക് കാർ നിർമാണ കേന്ദ്രം ആരംഭിക്കും: റിപ്പോർട്ട്

ഇന്ത്യയിലേക്കുള്ള കമ്പനിയുടെ കടന്നുവരവിനെക്കുറിച്ച് ഇലോൺ മസ്‍ക് നിരവധി തവണ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

tesla to setup electric car manufacturing unit in Karnataka

ബാം​ഗ്ലൂർ: ഇലോണ്‍ മസ്‌ക്കിന്റെ ടെസ്‍ല കര്‍ണാടകയില്‍ ഇലക്ട്രിക് കാര്‍ നിര്‍മാണ കേന്ദ്രം ആരംഭിക്കും. പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ മാധ്യമമായ റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കന്നഡയിലെ ജനങ്ങൾക്കായി സർക്കാർ പുറത്തുവിട്ട ബജറ്റിന്റെ പ്രത്യേകതകൾ വ്യക്തമാക്കുന്ന വിശാലമായ രേഖയുടെ ഭാഗമായിരുന്നു ഈ പ്രസ്താവനയെന്ന് മാധ്യമം പറയുന്നു.

കഴിഞ്ഞ മാസം ഇലക്ട്രിക് കാർ നിർമ്മാതാവായ ടെസ്‍ല മോട്ടോഴ്സ് ഇന്ത്യയും എനർജി പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് ബാം​ഗ്ലൂരിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. 

ബാം​ഗ്ലൂരിൽ ഒരു ഗവേഷണ-വികസന യൂണിറ്റ് സ്ഥാപിച്ച് ടെസ്‍ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഈ ട്വീറ്റ് പിൻവലിച്ചിരുന്നു. റോയിട്ടേഴ്സിനോട് പ്രതികരിക്കാൻ ടെസ്‍ലയും മുഖ്യമന്ത്രിയുടെ ഓഫീസും തയ്യാറായില്ല.

ഇന്ത്യയിലേക്കുള്ള കമ്പനിയുടെ കടന്നുവരവിനെക്കുറിച്ച് ഇലോൺ മസ്‍ക് നിരവധി തവണ ട്വീറ്റ് ചെയ്തിട്ടുണ്ട്. 2021 ൽ ടെസ്‍ല രാജ്യത്ത് ആരംഭിക്കുമെന്ന് ടെസ്‍ല സിഇഒ ട്വിറ്ററിൽ സ്ഥിരീകരിച്ചിട്ടുണ്ട്.


 

Latest Videos
Follow Us:
Download App:
  • android
  • ios